എടച്ചേരി: എടച്ചേരി ഗ്രാമപഞ്ചായത്തിൻ്റെ 2024- 25 സാമ്പത്തിക വർഷത്തിലെ പദ്ധതിയായ വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം വൈസ് പ്രസിഡണ്ട് എം രാജൻ നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി 16 വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊയിലോത്ത് രാജൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അംഗം ഷീമ വള്ളിൽ, വാർഡ് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു. അങ്കണവാടി സൂപ്പർവൈസർ ബിന്ദു സ്വാഗതവും വാർഡ് മെമ്പർ സി.പി ശ്രീജിത്ത് നന്ദിയും പറഞ്ഞു
Assistive devices distributed elderly