ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ആർ ജെ.ഡി സംസ്ഥാന പ്രസിഡണ്ടുമായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ അഞ്ചാം ചരമ വാർഷിക ദിനം ആചരിച്ച് ആർ.ജെ.ഡി. ഇരിങ്ങണ്ണൂർ പാർട്ടി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.
ആർ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മററി പ്രസിഡണ്ട് ഗംഗാധരൻ പാച്ചാക്കര അധ്യക്ഷത വഹിച്ചു. നാദാപുരം മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ ടി.പ്രകാശൻ,വളളിൽ പവിത്രൻ, പി.കെ അശോകൻ, യുവജനത പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ശ്രീജിത്ത് പുറക്കാലുമ്മൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഛായാപടത്തിൽ പുഷ്പാർച്ചന നടത്തി.
Commemoration MP Veerendra Kumar RJD Iringannoor