റോഡില്‍ തെന്നിവീണ് യാത്രക്കാര്‍; കല്ലാച്ചി വിലങ്ങാട് റോഡില്‍ കാല്‍ നടയാത്ര ദുരിതത്തില്‍

റോഡില്‍ തെന്നിവീണ് യാത്രക്കാര്‍; കല്ലാച്ചി വിലങ്ങാട് റോഡില്‍ കാല്‍ നടയാത്ര ദുരിതത്തില്‍
May 29, 2025 03:13 PM | By Athira V

വാണിമേല്‍: ( nadapuramnews.in) കാലവര്‍ഷം ശക്തിപ്പെട്ടതോടെ കല്ലാച്ചി വിലങ്ങാട് റോഡില്‍ കാല്‍ നടയാത്രപോലും ദുസ്സഹമായതായി പരാതി. മാസങ്ങള്‍ക്ക് മുമ്പ് റോഡിന്റെ ഇരു സൈഡും മണ്ണെടുത്ത് കോറി വെയിസ്റ്റും, മെറ്റലും ഇട്ട് ലെവല്‍ ചെയ്യുമ്പോള്‍ തന്നെ മഴക്കാലമായാല്‍ അത് മുഴുവനും റോഡിലേക്കൊഴുകി വന്ന് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് ജനപ്രതിനിധികളും നാട്ടുകാരും അധികൃതരുടെയും കോണ്‍ട്രാക്ടറുടെയും ശ്രദ്ധയില്‍ പെടുത്തിയതാണ്.

ഇത് ചെവി കൊള്ളാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വാണിമേല്‍പഞ്ചായത്ത് മുസ്ലലീം ലീഗ് പ്രസിഡന്റ് എം. കെ മജീദ്, ജനറല്‍ സെക്രട്ടറി അഷ്‌റഫ് കൊറ്റാല എന്നിവര്‍ പറഞ്ഞു. നിരവധി ബൈക്ക് യാത്രികരാണ് റോഡില്‍ തെന്നിവീണത്.

ഇതില്‍ റഫീഖ് കൈപ്പാണി എന്ന യുവാവിന് സാരമായി പരിക്ക് പറ്റി കൈ ഒടിഞ്ഞിരിക്കുകയാണ്. മഴ തുടങ്ങിയതോടെ കല്ലാച്ചി വിലങ്ങാട് റോഡില്‍, പുതുക്കയം, കരുകുളം, ഉരുട്ടി തുടങ്ങിയ പ്രദേശങ്ങളില്‍ രൂപപ്പെട്ട കുഴികള്‍ വാഹനഗതാഗതം ദുസ്സഹമാക്കിയിരിക്കകയാണ് ഉടനടി പരിഹാരം കാണുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

heavy rain Complaints even walking Kallachi Vilangad road difficult

Next TV

Related Stories
ആഞ്ഞുവീശി കാറ്റ്; പുറമേരിയില്‍ തെങ്ങ് വീണ് വീടിന് നാശനഷ്ടം

Jul 17, 2025 05:24 PM

ആഞ്ഞുവീശി കാറ്റ്; പുറമേരിയില്‍ തെങ്ങ് വീണ് വീടിന് നാശനഷ്ടം

പുറമേരിയില്‍ തെങ്ങ് വീണ് വീടിന്...

Read More >>
ദീപം തെളിഞ്ഞു; പുറമേരിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു

Jul 17, 2025 03:12 PM

ദീപം തെളിഞ്ഞു; പുറമേരിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു

പുറമേരിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു...

Read More >>
 രാമായണ മാസാചരണം; എങ്ങിനെ ജീവിക്കണം എന്ന് രാമായണം പഠിപ്പിക്കുന്നു -വേണുഗോപാൽ തിരുവള്ളൂർ

Jul 17, 2025 02:28 PM

രാമായണ മാസാചരണം; എങ്ങിനെ ജീവിക്കണം എന്ന് രാമായണം പഠിപ്പിക്കുന്നു -വേണുഗോപാൽ തിരുവള്ളൂർ

എങ്ങിനെ ജീവിക്കണം എന്ന് പഠിപ്പിക്കുന്ന മഹാ ഗ്രന്ഥമാണ് രാമായണമെന്ന് വേണുഗോപാൽ തിരുവള്ളൂർ...

Read More >>
പുതിയ ഭാരവാഹികൾ; പ്രൗഡ ഗംഭീരമായി നാദാപുരം റോട്ടറി ക്ലബ് സ്ഥാനാരോഹണ ചടങ്ങ്

Jul 17, 2025 01:08 PM

പുതിയ ഭാരവാഹികൾ; പ്രൗഡ ഗംഭീരമായി നാദാപുരം റോട്ടറി ക്ലബ് സ്ഥാനാരോഹണ ചടങ്ങ്

പ്രൗഡ ഗംഭീരമായി നാദാപുരം റോട്ടറി ക്ലബ് സ്ഥാനാരോഹണ ചടങ്ങ്...

Read More >>
Top Stories

News Roundup

//Truevisionall