വാണിമേൽ: (nadapuram.truevisionnews.com) എസ്എസ്എഫ് കോഴിക്കോട് നോർത്ത് ജില്ലാ സാഹിത്യോത്സവ് കലാപ്രതിഭയായി വാണിമേൽ സ്വദേശി മികച്ച നേട്ടം കൈവരിച്ചു. നാദാപുരം ഡിവിഷനിൽ നിന്നുള്ള വാണിമേൽ സെക്ടറിലെ വാണിമേൽ സ്വദേശി മുഹമ്മദ് ഷഹീം ആണ് മുപ്പത്തിരണ്ടാമത് എഡിഷൻ നോർത്ത് ജില്ലാ സാഹിത്യോത്സവിൽ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത്.
ഹൈസ്കൂൾ വിഭാഗം അറബി പദ്യം, ഉറുദു പദ്യം, മദ്ഹ് ഗാനം എന്നിവയിൽ ഒന്നാം സ്ഥാനവുംമാപ്പിളപ്പാട്ടിൽ മൂന്നാം സ്ഥാനവും നേടിയ ഷഹീം നാടിന് അഭിമാനമായി. വാണിമേൽ കുന്നത്ത് മൂസ നസീമ ദമ്പതികളുടെ മകനായ ഷഹീം നാദാപുരം പ്രദേശത്തെ രീഹുസ്വബഇശൽ സംഘത്തിലെ അംഗം കൂടിയാണ്.



Vanimel native muhammad shaheem talented SSF Kozhikode North District Literary Festival Artist