എടച്ചേരിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

എടച്ചേരിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
Jul 21, 2025 11:20 PM | By Jain Rosviya

നാദാപുരം:(nadapuram.truevisionnews.com) എടച്ചേരിയിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്ക്. എടച്ചേരി പോലീസ് സ്റ്റേഷന് സമീപം കളിയാവള്ളി പാലത്തിനടുത്താണ് അപകടം ഉണ്ടായത്. അമിത വേഗതയാണ് അപകടത്തിന് കാരണം.

വടകരയിൽ നിന്ന് നാദാപുരം ഭാഗത്തേക്ക് അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ് തെറ്റായ ദിശയിലെത്തി എതിരെ വന്ന ഓട്ടോയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഓട്ടോ യാത്രക്കാർക്കും ബസ് യാത്രക്കാർക്കും പരിക്കേറ്റു . ഓട്ടോ പൂർണമായും, ബസിന്റെ മുൻഭാഗവും തകർന്നു. പരിക്കേറ്റവരെ ഓർക്കാട്ടേരി ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു.

അതേസമയം കഴിഞ്ഞദിവസം കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസ് സ്കൂട്ടിയിലിടിച്ച് യുവാവി മരിച്ചിരുന്നു. കക്കാട് പള്ളിക്ക് സമീപത്ത് ഇന്ന് വൈകീട്ട് 4-15 നോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ഒമേഗ എന്ന സ്വകാര്യ ബസ്സാണ് അപകടമുണ്ടാക്കിയത്. മരുതോങ്കര മൊയിലോത്തറ താഴത്തെ വളപ്പിൽ അബ്ദുൽ ജലീലിന്റെ മകൻ അബ്ദുൽ ജവാദ് (19)ആണ് മരിച്ചത്.

തെറ്റായ ദിശയിൽ അമിതവേഗതയിൽ വന്ന ബസ് ബൈക്ക് യാത്രികനെ ഇടിച്ച ശേഷം പിൻചക്രം തലയിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാലിക്കര റീജിയണൽ സെന്ററിൽ പിജി വിദ്യാർഥിയാണ് മരിച്ച ജവാദ്. പേരാമ്പ്ര-കുറ്റ്യാടി റൂട്ടിൽ നിരന്തരം അപകട മേഖലയായിരിക്കുകയാണ്. കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസുകളുടെ അമിത വേഗത അപകടത്തിന് ഇടയാക്കാറുണ്ടെന്നാണ് ആരോപണം.

Bus and auto collide in Edachery several injured

Next TV

Related Stories
തൂണേരി വെള്ളൂരിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ യുവാവ് മരിച്ച നിലയിൽ

Jul 22, 2025 12:09 AM

തൂണേരി വെള്ളൂരിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ യുവാവ് മരിച്ച നിലയിൽ

തൂണേരി വെള്ളൂരിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ യുവാവ് മരിച്ച...

Read More >>
വിഎസ്സിന് ആദരവായി ജാഥകൾ നിർത്തി; സി.പി ഐ ജില്ലാ സമ്മേളനം 24ന് തുടങ്ങും

Jul 21, 2025 09:45 PM

വിഎസ്സിന് ആദരവായി ജാഥകൾ നിർത്തി; സി.പി ഐ ജില്ലാ സമ്മേളനം 24ന് തുടങ്ങും

വിഎസ്സിന് ആദരവായി ജാഥകൾ നിർത്തി; സി.പി ഐ ജില്ലാ സമ്മേളനം 24ന് തുടങ്ങും...

Read More >>
ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ; കല്ലാച്ചി മത്സ്യ മാർക്കറ്റ് അടച്ചു പൂട്ടാൻ ആരോഗ്യ വകുപ്പിന്റെ ഉത്തരവ്

Jul 21, 2025 07:47 PM

ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ; കല്ലാച്ചി മത്സ്യ മാർക്കറ്റ് അടച്ചു പൂട്ടാൻ ആരോഗ്യ വകുപ്പിന്റെ ഉത്തരവ്

കല്ലാച്ചി മത്സ്യ മാർക്കറ്റ് അടച്ചു പൂട്ടാൻ ആരോഗ്യ വകുപ്പിന്റെ...

Read More >>
പുതുമാതൃക  തീർത്ത്;  കാരുണ്യ പ്രവർത്തനങ്ങളുമായി ചെക്യാട് അഞ്ചാ വാർഡ് കോൺഗ്രസ്സ് കമ്മിറ്റി

Jul 21, 2025 02:15 PM

പുതുമാതൃക തീർത്ത്; കാരുണ്യ പ്രവർത്തനങ്ങളുമായി ചെക്യാട് അഞ്ചാ വാർഡ് കോൺഗ്രസ്സ് കമ്മിറ്റി

ജീവകാരുണ്യ പ്രവർത്തനത്തിന് പുതുമാതൃക തീർത്ത് ചെക്യാട് പഞ്ചായത്ത് അഞ്ചാ വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രവർത്തകർ...

Read More >>
ബിഗിൻസ; നവാഗതർക്ക് അവിസ്മരണീയത സമ്മാനിച്ച് പുളിയാവ് നാഷണൽ കോളേജ് ഓഫ് ആട്സ് ആൻ്റ് സയൻസ് കോളേജ്

Jul 21, 2025 01:42 PM

ബിഗിൻസ; നവാഗതർക്ക് അവിസ്മരണീയത സമ്മാനിച്ച് പുളിയാവ് നാഷണൽ കോളേജ് ഓഫ് ആട്സ് ആൻ്റ് സയൻസ് കോളേജ്

നവാഗതർക്ക് അവിസ്മരണീയത സമ്മാനിച്ച് പുളിയാവ് നാഷണൽ കോളേജ് ഓഫ് ആട്സ് ആൻ്റ് സയൻസ്...

Read More >>
 മികച്ച നേട്ടം; സാഹിത്യോത്സവ് കലാപ്രതിഭയായി വാണിമേൽ സ്വദേശി

Jul 21, 2025 12:10 PM

മികച്ച നേട്ടം; സാഹിത്യോത്സവ് കലാപ്രതിഭയായി വാണിമേൽ സ്വദേശി

എസ്എസ്എഫ് കോഴിക്കോട് നോർത്ത് ജില്ലാ സാഹിത്യോത്സവ് കലാപ്രതിഭയായി വാണിമേൽ സ്വദേശി മുഹമ്മദ് ഷഹീം...

Read More >>
Top Stories

//Truevisionall