നാദാപുരം: (nadapuram.truevisionnews.com) കലാലയ മുറ്റത്തെ ആദ്യനാൾ നവാഗതർക്ക് അവിസ്മരണീയമാക്കി പുളിയാവ് നാഷണൽ കോളേജ് ഓഫ് ആട്സ് ആൻ്റ് സയൻസ് കോളേജ്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ആദ്യ ദിനം 'ബിഗിൻസ ' ന്യൂ പ്ലെയിസ് ന്യൂ പ്യൂപ്പിൾ പരിപാടി സംഘാടന മികവിനാൽ വേറിട്ടതായി.
ആൾ ഇന്ത്യ ഇസ്ലാമിക്ക് എഡ്യുകേഷൻ ട്രസ്റ്റ് ചെയർമാൻ അബ്ദുള്ള വയലോളി ഉദ്ഘാടനം ചെയ്തു. രണ്ടായിരത്തി അഞ്ഞൂറ് വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു വലിയ കലാലയമായി അടുത്ത ആറ് വർഷം കൊണ്ട് പുളിയാവ് നാഷണൽ കോളേജ് ഓഫ് ആട്സ് ആൻ്റ് സയൻസ് കോളേജിനെ മാറ്റുമെന്നും കോളേജിൽ അച്ചടക്കത്തിൻ്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാവില്ലയെന്നും വയലോളി അബ്ദുള്ള പറഞ്ഞു.



കോളേജ് പ്രിൻസിപ്പാൾ പ്രെഫ. ബഷീർ കോട്ട അധ്യക്ഷനായി. സർസയ്യിദ് കോളേജ് മുൻ പ്രിസിപ്പാൾ ഡോ. അബ്ദുൾ അസീസ് മുഖ്യാഥിതിയായി. തൊഴിലിനുള്ള പ്രാപ്തി നേടുന്നത് ഒരു സ്വാതന്ത്യ പ്രഖ്യാപനമാണ്. വിദ്യാർത്ഥികൾ ആ പ്രാപ്തി നേടാനായി കോളേജ് വിദ്യാഭ്യാസത്തെ മാറ്റണമെന്ന് ഡോ. അബ്ദുൾ അസീസ് പറഞ്ഞു.
ട്രസ്റ്റ് സെക്രട്ടറി കുഞ്ഞബ്ദുള്ള മരുന്നോളി സ്വാഗതം പറഞ്ഞു. പ്രവാസകാലത്തെ വിയർപ്പിൻ്റെ നനവുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് പുളിയാവ് നാഷണൽ കോളേജ് ഓഫ് ആട്സ് ആൻ്റ് സയൻസ് കോളേജെന്നും ഇവരുടെ സ്വപ്നം ഇവിടെ പൂവണിയിക്കേണ്ടത് വിദ്യാർത്ഥികളുടെ ഉത്തരവാദിത്വമാണെന്നും മരുന്നോളി പറഞ്ഞു. വിഷിഷ്ട വ്യക്തികൾ വിദ്യാർത്ഥി പ്രതിഭകൾക്ക് ഉപഹാരം നൽകി.
ന്യൂസ് നെസ്റ്റ് എന്ന പരിപാടിയിൽ വിവിധ പത്രങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് വിപി ഹമീദ് ,കെ.കെ അബൂബക്കർ ഹാജി കെ.കെ. ഉസ്മാൻ ഹാജി , പുന്നോറത്ത് അമ്മദ് ഹാജി, ചെക്യാട് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി സുരേന്ദ്രൻ എന്നിവർ സ്റ്റ്യൂഡൻ്റ് എഡിറ്റർ നാജിയ യ്ക്ക് കൈമാറി.
വൈസ് പ്രിൻസിപ്പാൾ ഷിംജിത്ത്, എച്ച് ഒഡി രാമചന്ദ്രൻ, ട്രസ്റ്റ് ട്രഷറർ ടിടികെ അഹമ്മദ് ഹാജി,മാനേജ്മെൻ്റ് സെക്രട്ടറി പൊയിൽ ഇസ്മയിൽ, പിടിഎ വൈ. പ്രസിഡൻ്റ് ഇ കുഞ്ഞബ്ദുള്ള മാസ്റ്റർ, മൻമദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. റംഷിദ് പി പി നന്ദി പറഞ്ഞു.
biginza Puliyaw National College of Arts and Science College presents an unforgettable experience to newcomers