നാദാപുരം:(nadapuram.truevisionnews.com) അംഗീകാരമില്ലാത്ത ഇലക്ട്രിക്കൽ വർക്ക് ഏറ്റെടുക്കുന്ന സിവിൽ കോൺട്രാക്ടർമാർ തൊഴിലാളികളെ ഉപയോഗിച്ച് ജോലി ചെയ്യിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേർസ് അസോസിയേഷൻ നാദാപുരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു എരിയ കമ്മറ്റി അംഗം പി.പി.ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് എസ് കെ മനോജൻ അധ്യക്ഷനായി . ജില്ലാ സെക്രട്ടറി സി.സുധീർ സംഘടനാ റിപ്പോർട്ടും വടക്കയിൽ വിനു രക്തസാക്ഷി പ്രമേയവും, എൻ.പി.സത്യൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.സമ്മേളനത്തെ അഭിവാദ്യം ചെയ്ത് കൊണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ടി.വിജയൻ, പി.ഷിരാജ്, പി.പി ഷൈനിത്ത്, ടി കെ ഷാജു എന്നിവർ സംസാരിച്ചു.



പുതിയ ഭാരവാഹികളായി പ്രസിഡന്റ് എൻ പി സത്യൻ വൈസ് പ്രസിഡന്റുമാർ ചന്ദ്രജിത്ത്, സെക്രട്ടറി ടി.കെ ഷാജു , എസ്.കെ മനോജൻ. ജോ സെക്രട്ടറിമാർ കെ.പി മനോജൻ, ട്രഷറർ പി.കെ സജീവൻ എന്നിവരെ തെരഞ്ഞെടുത്തു.
Wiremen Association urges unlicensed people to stop doing electrical work