നാദാപുരം: (nadapuram.truevisionnews.com)നാദാപുരത്തിനടുത്ത് തൂണേരി വെള്ളൂരിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ യുവാവ് മരിച്ച നിലയിൽ. എടച്ചേരി തലായി നോർത്തിലെ ചെട്ട്യം വീട് കോളനിക്ക് സമീപത്തെ മലയിൽ ബാബുവിൻ്റെ മകൻ അഭിനവ് ( 28 ) ആണ് മരിച്ചത്.
ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ അഭിനവ് വൈകിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് അച്ഛനും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം വീടിനകത്ത് കെട്ടിതൂങ്ങിയ നിലയിൽ സന്ധ്യയോടെ കണ്ടെത്തിയത്. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലെക്ക് മാറ്റിയ മൃതദേഹം നാദാപുരം പൊലീസ് എത്തി പോസ്റ്റ്മോർട്ടത്തിനയച്ചു. നാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
സംസ്കാരം നാളെ ഉച്ചയോടെ വീട്ടുവളപ്പിൽ നടക്കും. അച്ഛൻ ബാബുവാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ നിർമ്മാണ ജോലിക്ക് അഭിനവും പങ്കെടുക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മരണകാരണം വ്യക്തമല്ല. ഷൈനിയാണ് അമ്മ സോഹോദരി: അവിഷ്ണ.
Youth found dead in under construction house in Thuneri Velloor