പാറക്കടവ് : (nadapuram.truevisionnews.com)ജീവകാരുണ്യ പ്രവർത്തനത്തിന് പുതുമാതൃക തീർത്ത് ചെക്യാട് പഞ്ചായത്ത് അഞ്ചാ വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രവർത്തകർ .ജോലിക്കിടെ വീണ് പരിക്ക് പറ്റി വീട്ടിൽ കിടപ്പിലായയാളുടെ വീട്ടിലേക്ക് പുതിയ ടെലിവിഷൻ വാങ്ങി നൽകിയാണ് അഞ്ചാവാർഡ് കോൺഗ്രസ്സ് കമ്മിറ്റി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമദിനം ആചരിച്ചത്.
ടി വി കൈമാറുന്ന ചടങ്ങിൽ വാർഡ് പ്രസിഡണ്ട് കുയ്യങ്ങാട്ട് കണ്ണൻ, പി.കെ ശങ്കരൻ, ദാമോദരൻ. ടി. ബാലൻകുയ്യങ്ങാട്ട് , നാണു കെ.പി, രാജൻ പനമ്പറ്റ തുടങ്ങിയവർ പങ്കെടുത്തു.



Chekyad fifth Ward Congress Committee with charitable works