നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും
May 21, 2022 07:24 PM | By Vyshnavy Rajan

നാദാപുരം : 2021-22 വർഷത്തെ പട്ടിക ജാതി വിഭാഗ പദ്ധതി മികവുറ്റ രീതിയി പൂർത്തീകരിച്ചതിനുള്ള സംസ്ഥാന സർക്കാർ അംഗീകാരം നാദാപുരം ഗ്രാമ പഞ്ചായത്തിന് ലഭിച്ചു.

തൃശൂരിൽ വെച്ച്‌ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം എവി ഗോവിന്ദൻ മാസ്റ്ററിൽ നിന്നും സർക്കാറിന്റെ അനുമോദന പത്രം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി അസി സെക്രടറി ടി പ്രേമാനന്ദൻ എന്നിവർ ഏറ്റുവാങ്ങി.

പട്ടികജാതി വിഭാഗങ്ങളുടെ പ്രത്യേക ഗ്രാമസഭായോഗം വിളിച്ചു ചേർത്ത്‌ പദ്ധതി നിർദ്ദേശങ്ങൾ സ്വീകരിച്ച്‌ അവരുടെ ഉന്നമനത്തിനുള്ള വിവിധ പദ്ധതികളാവിഷ്കരിച്ച്‌ സമയ ബന്ധിതമായി പൂർത്തീകരിച്ചതിനുള്ള അംഗീകാരമാണിത്‌.

പട്ടിക ജാതിവിഭാഗത്തിൽപെട്ടവരുടെ വീട്‌ നിർമ്മണം വീട്‌ വാസയോഗ്യമാക്കൽ, കട്ടിൽ വിതരണം,വിദ്യാർത്ഥികൾക്കുള്ള പഠനമുറി നിർമ്മാണം,ലാപ്‌ ടോപ്‌ വിതരണം ,പഠനോപകരണതിതിനുള്ള ഫർണ്ണിച്ചർ വിതരണം തുടങ്ങിയവയാണ് കഴിഞ്ഞ പ്രാവശ്യം നടത്തിയത്.

തൃശൂരിൽ നടന്ന ചടങ്ങിൽ പി ബാലചന്ദ്രൻ എം എൽ എ അദ്ധ്യക്ഷം വഹിച്ചു.പഞ്ചായത്ത്‌ ഡയരക്ടർ എച്ച്‌ ദിനേശൻ ഐ എ എസ്‌ സ്വാഗതം പറഞ്ഞു.

സംസ്ഥാന ആസൂത്രണ സമിതി അംഗം ജിജു. പി അലക്സ്‌, തദ്ദേശ സ്വയംഭരണ വകുപ്പ്‌ പ്രിൻസിപ്പൽ ഡയരക്ടർ പി ബാലമുരളി ഐ എ എസ്‌, ഗ്രാമ പഞ്ചായത്ത്‌ അസോസിയേഷൻ സംസ്ഥാന ജന സെക്രടറി കെ സുരേഷ്‌, അഡീഷണൽ പഞ്ചായത്ത്‌ ഡയരക്ടർ എം പി അജിത്കുമാർ,ജോയിന്റ് ഡയരക്ടർ എസ്‌ ജോസ്ന മോൾ എന്നിവർ സംബന്ധിച്ചു.

എസ്‌ സി പി-ടി എസ്‌ പി പദ്ധതികൾ വിലയിരുത്തി സംസ്ഥന സർക്കാർ ആദ്യമായാണ് ഗ്രാമ പഞ്ചായത്തുകൾക്ക്‌ പുരസ്കാരം നൽകുന്നത്. ‌ രണ്ടുതവണ ഗ്രാമ പഞ്ചായത്ത്‌ അംഗമായ വി വി മുഹമ്മദലി ആദ്യമായാണ് പ്രസിഡന്റാകുന്നത്‌. നിലവിൽ ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന വൈസ്‌ പ്രസിഡന്റായും പ്രവർത്തിക്കുന്നു.

2022-23 വർഷത്തെ പദ്ധതിയാസൂത്രണത്തിന്റെ ഭാഗമായി ഈ മാസം 27 ന് പട്ടിക ജാതി വിഭാഗത്തിന്റെ പ്രത്യേക ഗ്രാമ സഭാ യോഗം ചേരുന്നതാണെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി അറിയിച്ചു. പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെടാൻ സഹായിച്ച ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ, പദ്ധതി ഗുണഭോക്താക്കൾ നാട്ടുകാർ,വാർഡുകളിലെ വികസന പ്രവർത്തകര എന്നിവർക്കെല്ലാം പ്രസിഡന്റ്‌ നന്ദി പറഞ്ഞു

State government approves Nadapuram Grama Panchayat

Next TV

Related Stories
ലോക ജനസംഖ്യാദിനാചരണം; ആരോഗ്യ പ്രവർത്തനങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കണം -പി.സുരയ്യ

Jul 12, 2025 09:30 PM

ലോക ജനസംഖ്യാദിനാചരണം; ആരോഗ്യ പ്രവർത്തനങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കണം -പി.സുരയ്യ

വാണിമേൽ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക ജനസംഖ്യാദിനാചരണം ശ്രദ്ധേയമായി....

Read More >>
സമസ്ത; വിശ്വാസത്തിന് കാവൽ നിന്ന പ്രസ്ഥാനം -എ.വി

Jul 12, 2025 06:12 PM

സമസ്ത; വിശ്വാസത്തിന് കാവൽ നിന്ന പ്രസ്ഥാനം -എ.വി

കേരളീയ മുസ്‌ലിംകളുടെ വിശ്വാസത്തിന് കാവൽ നിന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് സമസ്ത ജില്ലാ പ്രസിഡൻ്റ് എ.വി അബ്ദുറഹ്മാൻ മുസ്ല്യാർ...

Read More >>
സിപിഐ എം ഇരകൾക്കൊപ്പം; പതിവില തട്ടിപ്പ്, പാർട്ടിയെ പഴിചാരാൻ നോക്കേണ്ട -എം മെഹബൂബ്

Jul 12, 2025 05:57 PM

സിപിഐ എം ഇരകൾക്കൊപ്പം; പതിവില തട്ടിപ്പ്, പാർട്ടിയെ പഴിചാരാൻ നോക്കേണ്ട -എം മെഹബൂബ്

പതിവില തട്ടിപ്പ്, പാർട്ടിയെ പഴിചാരാൻ നോക്കേണ്ടെന്ന് -എം...

Read More >>
ഓണത്തിന് റേഷനില്ല; കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് സി ഐ ടി യു

Jul 12, 2025 05:53 PM

ഓണത്തിന് റേഷനില്ല; കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് സി ഐ ടി യു

കേന്ദ്ര സർക്കാർ ഓണത്തിനുള്ള റേഷൻ വിഹിതം നല്കാത്തതിൽ കല്ലാച്ചിയിൽ പ്രതിഷേധം...

Read More >>
സമ്മാനവുമായി മടങ്ങി; വായന മാസാചരണം, രക്ഷിതാക്കളുടെ ക്വിസ് മത്സരം ശ്രദ്ധേയമായി

Jul 12, 2025 05:04 PM

സമ്മാനവുമായി മടങ്ങി; വായന മാസാചരണം, രക്ഷിതാക്കളുടെ ക്വിസ് മത്സരം ശ്രദ്ധേയമായി

വായന മാസാചരണം, രക്ഷിതാക്കളുടെ ക്വിസ് മത്സരം ശ്രദ്ധേയമായി...

Read More >>
വോട്ടർ പട്ടിക ചോർത്തി; നാദാപുരം പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ്  മാർച്ച്

Jul 12, 2025 03:35 PM

വോട്ടർ പട്ടിക ചോർത്തി; നാദാപുരം പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്

വോട്ടർ പട്ടിക ചോർത്തി നൽകിയെന്ന് ആരോപിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് പ്രവർത്തകർ മാർച്ച്...

Read More >>
Top Stories










News Roundup






//Truevisionall