---
title: "വിലക്കയറ്റം; വാണിമേലിൽ അടുപ്പ് കൂട്ടി കോൺഗ്രസ്‌ പ്രതിഷേധം"
english_title: "Inflation; Congress protests against Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/45210/inflation-congress-protests-against-vanimel"
published_at: "2022-05-26T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f8f89c87f3_congress.jpg"
keywords: []
---

# വിലക്കയറ്റം; വാണിമേലിൽ അടുപ്പ് കൂട്ടി കോൺഗ്രസ്‌ പ്രതിഷേധം

> **Lead Summary:** **വാണിമേൽ : **അടിക്കടിയായി വർദ്ധിച്ചു വരുന്ന ഇന്ധന പാചക വാതാക, ആവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ചുകൊണ്ട് വാണിമേൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഭൂമിവാതുക്കൽ അങ്ങാടിയിൽ അടുപ്പ് കൂട്ടി പ്രതിഷേധിച്ചു.

## Article Content

**വാണിമേൽ : **അടിക്കടിയായി വർദ്ധിച്ചു വരുന്ന ഇന്ധന പാചക വാതാക, ആവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ചുകൊണ്ട് വാണിമേൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഭൂമിവാതുക്കൽ അങ്ങാടിയിൽ അടുപ്പ് കൂട്ടി പ്രതിഷേധിച്ചു.

പ്രതിഷേധ സമരം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് എം. ടി ഹരിദാസൻ ഉദ്ഘാടനം ചെയ്തു. കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

കെ. എസ്. യു ജില്ലാ സെക്രട്ടറി അനസ് നങ്ങാണ്ടി, കെ. കുഞ്ഞാലി മാസ്റ്റർ, ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി ടി. കെ മൊയ്‌ദുട്ടി, മണ്ഡലം കോൺഗ്രസ്‌ സെക്രട്ടറി എൻ. കെ മുത്തലിബ്, ഫിറോസ് ചള്ളയിൽ, സമീർ ഇരുമ്പൻ,ദാസൻ കരുകുളം, പർവീസ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/45210/inflation-congress-protests-against-vanimel)