---
title: "ഗോൾഡൻ ആദരവ്; ഷാർജ കെ എം സി സി. പി.കെ ജലീലിനെ ആദരിച്ചു "
english_title: "Sharjah KMCC. PK Jalil was honored"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/52632/sharjah-kmcc-pk-jalil-was-honored"
published_at: "2022-07-03T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c13ad1999b0_Untitled-1.jpg"
keywords: []
---

# ഗോൾഡൻ ആദരവ്; ഷാർജ കെ എം സി സി. പി.കെ ജലീലിനെ ആദരിച്ചു 

> **Lead Summary:** **നാദാപുരം : **ഷാർജ കെ എം സി സി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു.എ.ഇ.ഗോൾഡൻ വിസ ലഭിച്ച പി.കെ ജലീലിന് ആദരിച്ചു.

## Article Content

**നാദാപുരം : **ഷാർജ കെ എം സി സി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു.എ.ഇ.ഗോൾഡൻ വിസ ലഭിച്ച പി.കെ ജലീലിന് ആദരിച്ചു.

മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ജില്ല ജനറൽ സെക്രട്ടറി നസീർ കുനിയിൽ നൽകി ആദരിച്ചു. മണ്ഡലം ആക്ടിംഗ് പ്രസിഡണ്ട് പി.പി.റഫീഖ് അധ്യക്ഷത വഹിച്ചു.

ജില്ല വൈസ് പ്രസിഡണ്ട് ഇസ്മായിൽ എടച്ചേരി യോഗം ഉദ്ഘാടനം ചെയ്തു. മണ്ടലം പ്രസിഡണ്ട് ടി.കെ അബ്ബാസ്, ഭാരവാഹികളായ അബൂബക്കർ എ ടി, ഷാനവാസ് കെ പി, ഇഖ്ബാൽ പുതിയോട്ടിൽ, ഇസ്മയിൽ കെ.സി, ഷംസു വാണിമേൽ, .സാജിദ് കിളയിൽ, നിസാർ മലോൽ പ്രസംഗിച്ചു. ട്രഷറർ ഹാരിസ് കോമത്ത് സ്വാഗതവും സെക്രട്ടറി ആരിഫ് വെള്ളാട്ട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/52632/sharjah-kmcc-pk-jalil-was-honored)