---
title: "സ്വാഗത സംഘമായി; മത്സ്യ വിതരണ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം പുറമേരിയിൽ "
english_title: "As a welcoming party; District Conference of Fish Distribution Workers Union at Pumaari"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/60974/as-a-welcoming-party-district-conference-of-fish-distribution-workers-union-at-pumaari"
published_at: "2022-08-11T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4b1d011f18_Untitled-1.jpg"
keywords: []
---

# സ്വാഗത സംഘമായി; മത്സ്യ വിതരണ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം പുറമേരിയിൽ 

> **Lead Summary:** **പുറമേരി : **മത്സ്യ വിതരണ തൊഴിലാളി യൂണിയൻ സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളനം പുറമേരിയിൽ. ആഗസ്റ്റ് 31 ന് നടക്കുന്ന സമ്മേളനം വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു.

## Article Content

**പുറമേരി : **മത്സ്യ വിതരണ തൊഴിലാളി യൂണിയൻ സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളനം പുറമേരിയിൽ. ആഗസ്റ്റ് 31 ന് നടക്കുന്ന സമ്മേളനം വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു.

സ്വാഗതസംഘം രൂപീകരണ കൺവെൻഷൻ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും യൂണിയൻ ജില്ലാ പ്രസിഡണ്ടുമായ മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

വി പി കുഞ്ഞികൃഷ്ണൻ, ജില്ലാ സെക്രട്ടറി എം ബി കോയമോൻ, കെ ടി കെ ബാലകൃഷ്ണൻ, ആർ ടി കുമാരൻ, എ മോഹൻദാസ് ,കെ കെ ബാബു, കെ രതീഷ് കുമാർ, ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു.

ഏരിയ പ്രസിഡണ്ട് കെ കെ ശശി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ ഓ ചന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹി ഷുക്കൂർ നന്ദി പറഞ്ഞു.

സ്വാഗതസംഘം ചെയർമാൻ ആയി വി പി ചാത്തുവിനെ യും വൈസ് ചെയർമാൻ കെ ടി കെ ബാലകൃഷ്ണൻ ആർ ടി കുമാരൻന്നിവരെയും കൺവീനറായി കെ ചന്ദ്രൻ ജോയിൻ കൺവീനർ കെ മോഹൻദാസ്, കെ കെ ബാബു ഖജാൻജി കെ കെ ശശി എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/60974/as-a-welcoming-party-district-conference-of-fish-distribution-workers-union-at-pumaari)