സ്വാതന്ത്ര്യ ദിനത്തിനായി; ഗാന്ധിജിയുടെ പ്രതിമ തീർത്ത് വിദ്യാർത്ഥികൾ

സ്വാതന്ത്ര്യ ദിനത്തിനായി; ഗാന്ധിജിയുടെ പ്രതിമ തീർത്ത് വിദ്യാർത്ഥികൾ
Aug 14, 2022 07:47 PM | By Vyshnavy Rajan

പാറക്കടവ് : സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക മഹോത്സവത്തോടനുബന്ധിച്ച് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഗാന്ധിജിയുടെ മനോഹരമായ പ്രതിമ നിർമ്മിച്ചു.

പത്തടി നീളവും അഞ്ചടി വീതിയിലും നിർമ്മിച്ച മഹാത്മാ ഗാന്ധിയുടെ പൂർണ്ണകായ പ്രതിമ സ്വാതന്ത്ര്യ ദിനത്തിന്റെ പൊൻപുലരിയിൽ നാദാപുരം ഡി വൈ എസ് പി, വി വി ലതീഷ് അനാഛാദനം ചെയ്യും.

പ്രശസ്ത ശിൽപിയും ചിത്രകാരനുമായ സത്യൻ നീലിമയുടെ നേതൃത്തത്തിൽ നടന്ന ശിൽപ നിർമാണത്തിൽ പതിനഞ്ച് വിദ്യാർത്ഥികൾ പങ്കെടുത്തു. അഞ്ച് ദിവസം കൊണ്ട് സിമെന്റും കമ്പിയും കൊണ്ട് നിർമ്മിച്ച പ്രതിമ സുവർണ്ണ നിറം നൽകി മനോഹരമാക്കിയിട്ടുണ്ട്.

ഗാന്ധിജിയെ കുറിച്ചറിയാനും അദ്ദേഹത്തിന്റെ സമര സന്ദേശങ്ങൾ മനസ്സിലാക്കാനും ശിൽപ നിർമ്മാണം കുട്ടികളെ പ്രേരിപ്പിക്കുമെന്ന് സത്യൻ പറഞ്ഞു. ഗാന്ധി സന്ദേശം പ്രചരിപ്പിക്കുന്നതിൽ ഏറെ പങ്കു വഹിക്കുന്ന അധ്യാപകൻ കൂടിയാണ് സത്യൻ നീലിമ.

നേരെത്തെ അദ്ദേഹം വരച്ച ഗാന്ധിജിയുടെ നൂറോളം എണ്ണഛായാചിത്രങ്ങൾ കേരളത്തിലെ വിവിധ സർക്കാരാഫീസുകളിൽ സൗജന്യമായി നൽകിയിരുന്നു.

ഗാന്ധിജിയുടെ ചിത്രങ്ങൾ രചിക്കുകയും ശില്പങ്ങൾ നിർമ്മിക്കുകയും ചെയ്തു അദ്ദേഹത്തിൻറെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ സത്യൻ കാണിക്കുന്ന താല്പര്യം കർണാടകയിലെ പാഠപുസ്തകത്തിൽ ഈയിടെ ഉൾപ്പെടുത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു.

For Independence Day; Students finish the statue of Gandhiji

Next TV

Related Stories
ബശീർ ഫൈസി ജാമിഅ ഹാശിമിയ്യ പ്രിൻസിപ്പാൾ

Oct 1, 2022 09:48 PM

ബശീർ ഫൈസി ജാമിഅ ഹാശിമിയ്യ പ്രിൻസിപ്പാൾ

ബശീർ ഫൈസി ജാമിഅ ഹാശിമിയ്യ...

Read More >>
അനുഭവസമ്പത്തും പാരമ്പര്യവും; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

Oct 1, 2022 09:32 PM

അനുഭവസമ്പത്തും പാരമ്പര്യവും; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

അനുഭവസമ്പത്തും പാരമ്പര്യവും; ടാലൻ്റ് ഇൻ്റർനേഷണൽ അക്കാദമിയിൽ മെഡിക്കല്‍-എന്‍ജിനീയറിംഗ് കോച്ചിംഗ് അഡ്മിഷൻ...

Read More >>
പ്രശസ്ത ഗൈനക്കോളജിസ്റ്റ്; ഡോ. ജയശ്രീ രാജഗോപാൽ സിഎം ഹോസ്പിറ്റലിൽ പരിശോധന പുനരാരംഭിച്ചിരിക്കുന്നു

Oct 1, 2022 07:17 PM

പ്രശസ്ത ഗൈനക്കോളജിസ്റ്റ്; ഡോ. ജയശ്രീ രാജഗോപാൽ സിഎം ഹോസ്പിറ്റലിൽ പരിശോധന പുനരാരംഭിച്ചിരിക്കുന്നു

പ്രശസ്ത ഗൈനക്കോളജിസ്റ്റ്; ഡോ. ജയശ്രീ രാജഗോപാൽ സിഎം ഹോസ്പിറ്റലിൽ പരിശോധന പുനരാരംഭിച്ചിരിക്കുന്നു...

Read More >>
കൗ ഫാമും  മിനി സൂവും; കണ്ണഞ്ചിക്കും കാഴ്ചകൾ ഒരുക്കി എംഎം അഗ്രി പാർക്ക്

Oct 1, 2022 07:03 PM

കൗ ഫാമും മിനി സൂവും; കണ്ണഞ്ചിക്കും കാഴ്ചകൾ ഒരുക്കി എംഎം അഗ്രി പാർക്ക്

കൗ ഫാമും മിനി സൂവും; കണ്ണഞ്ചിക്കും കാഴ്ചകൾ ഒരുക്കി എംഎം അഗ്രി...

Read More >>
ലോകോത്തര മോഡൽ; ജനപ്രിയ ഇന്ത്യൻ ബ്രാൻഡ് ഫർണ്ണിച്ചറുകളുടെ അതിവിപുലമായ ശേഖരം ആർട്ടിക്കിൽ

Oct 1, 2022 06:49 PM

ലോകോത്തര മോഡൽ; ജനപ്രിയ ഇന്ത്യൻ ബ്രാൻഡ് ഫർണ്ണിച്ചറുകളുടെ അതിവിപുലമായ ശേഖരം ആർട്ടിക്കിൽ

ലോകോത്തര മോഡൽ; ജനപ്രിയ ഇന്ത്യൻ ബ്രാൻഡ് ഫർണ്ണിച്ചറുകളുടെ അതിവിപുലമായ ശേഖരം...

Read More >>
മികച്ചത് പ്രോം ടെക് തന്നെ; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക്

Oct 1, 2022 06:41 PM

മികച്ചത് പ്രോം ടെക് തന്നെ; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക്

മികച്ചത് പ്രോം ടെക് തന്നെ; തൊഴിലധിഷ്ടിതമായ നിരവധി കോഴ്സുകളുമായി പ്രോം ടെക് ...

Read More >>
Top Stories

News Roundup