സാഹിത്യോത്സവം സമാപിച്ചു: സർഗപ്പോരിൽ ആഥിതേയരായ ചെക്യാട് സെക്ടർ ജേതാകൾ

സാഹിത്യോത്സവം സമാപിച്ചു: സർഗപ്പോരിൽ ആഥിതേയരായ ചെക്യാട് സെക്ടർ ജേതാകൾ
Aug 14, 2022 10:09 PM | By Vyshnavy Rajan

നാദാപുരം : മൂന്ന് ദിവസം നീണ്ടു നിന്ന എസ്. എസ്. എഫ് നാദാപുരം ഡിവിഷൻ സാഹിത്യോത്സവ് കുറുവന്തേരി ആലി ഹസ്സൻ ഹാജി നഗറിൽ സമാപിച്ചു.

150 ഇനങ്ങളിൽ 500 ലധികം വിദ്യാർത്ഥികൾ മാറ്റുരച്ച സർഗപ്പോരിൽ ആഥിതേയരായ ചെക്യാട് സെക്ടർ ജേതാക്കളായി. കല്ലാച്ചി സെക്ടർ രണ്ടാം സ്ഥാനവും നരിപ്പറ്റ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ക്യാമ്പസ് വിഭാഗത്തിൽ എം. ഈ. ടി ആർട്സ് സയൻസ് കോളജ് കല്ലാച്ചി, പുളിയാവ് നാഷണൽ കോളേജ്, ദാറുൽ ഹുദാ ആർട്സ് സയൻസ് കോളേജ് നാദാപുരം യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കി.

കലാപ്രതിഭയായി മുഹമ്മദലി നൂറാനി നാദാപുരത്തിനേയും സർഗപ്രതിഭയായി മുഹമ്മദ് ചെക്യാടിനേയും തിരഞ്ഞെടുത്തു. വിദ്യാർത്ഥികൾക്ക് ശരിയായ ദിശാബോധം നൽകാൻ സാഹിത്യ കലാ മത്സരങ്ങൾക്ക് സാധിക്കുമെന്ന് സാഹിത്യോത്സവ് കൺവീനർ മുഹമ്മദ് ഫള്ൽ സഖാഫി അഭിപ്രായപ്പെട്ടു.


സമാപന സംഗമം എസ്. വൈ. എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി റാഷിദ്‌ ബുഖാരി ഉദ്ഘാടനം എഴുപത്തിഅഞ്ചാം സ്വാതന്ത്ര ദിനം ആഘോഷിക്കുന്ന ഈ വേളയിൽ മൂല്യമുള്ള ആശയങ്ങൾ, ആവിശ്കാരങ്ങൾ ഉയർത്തിപ്പിടിക്കുമ്പോയാണ് യഥാർത്ത ജനാധിപത്യം സാധ്യമാകുന്നത്.

ജനാധിപത്യ രാജ്യത്ത് കലാ സാഹിത്യ മത്സരങ്ങൾക്ക് വലിയ പ്രസക്തിയുണ്ട് ജീവനുള്ള ആശയങ്ങൾ കൊണ്ട് ഏത് പ്രശ്നങ്ങളെയും നേരിടാമെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ സി കെ റാഷിദ് ബുഖാരി അഭിപ്രായപ്പെട്ടു.

സാഹിത്യോത്സവ് ചെയർമാൻ റാഷിദ് റബ്ബാനി അദ്ധ്യക്ഷത വഹിച്ചു, കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി ഹുസൈൻ മാസ്റ്റർ കുന്നത്ത് , കുഞ്ഞബ്ദുല്ല കടമേരി, മമ്മു ഹാജി വളയം, അലി ഹാജി വികെ, നിസാർ ഫാളിലി, അബ്ദുല്ല കായക്കോടി, അബ്ദുൽ ഗഫൂർ സഖാഫി, നൗഫൽ അഹ്സനി ഈർപ്പോണ, സലാം ഇർഫാനി, സി എം ശഫീഖ് നൂറാനി, ഉവൈസ് സഖാഫി, മുഹമ്മദ് അത്തിലാട്ട്, വി കെ റഈസ് വാണിമേൽ, ഫിജ്ഹാസ് കുളങ്ങരത്ത്, സഫ്‌വാൻ ഇരിങ്ങണ്ണൂർ, തുടങ്ങിയവർ സംബന്ധിച്ചു. ഫളിൽ സഖാഫി സ്വാഗതവും സുറാഖത്ത് നാദാപുരം നന്ദിയും പറഞ്ഞു.

Literary festival concludes: Chekyat sector winners hosted in Sargapore

Next TV

Related Stories
എൻഎഫ്ബിഐയുടെ ഉറപ്പ്; സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ യും

Jul 10, 2025 07:18 PM

എൻഎഫ്ബിഐയുടെ ഉറപ്പ്; സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ യും

സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ...

Read More >>
മന്ത്രി ശിലയിടും; ആ സ്വപ്നവും നാദാപുരത്ത് യാഥാർത്ഥ്യമാകുന്നു

Jul 10, 2025 06:26 PM

മന്ത്രി ശിലയിടും; ആ സ്വപ്നവും നാദാപുരത്ത് യാഥാർത്ഥ്യമാകുന്നു

ബസ്റ്റാൻ്റ് കോംപ്ലക്സിന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം പി രാജേഷ്...

Read More >>
സർക്കാർ ആശുപത്രികളുടെ ദുരവസ്ഥക്കെതിരെ കോൺഗ്രസ് താലൂക്ക് ആശുപത്രി ധർണ്ണ

Jul 10, 2025 03:29 PM

സർക്കാർ ആശുപത്രികളുടെ ദുരവസ്ഥക്കെതിരെ കോൺഗ്രസ് താലൂക്ക് ആശുപത്രി ധർണ്ണ

സർക്കാർ ആശുപത്രികളുടെ ദുരവസ്ഥക്കെതിരെ കോൺഗ്രസ് താലൂക്ക് ആശുപത്രി...

Read More >>
പഠനാരംഭം; ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു

Jul 10, 2025 10:50 AM

പഠനാരംഭം; ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു

ആദ്യ വർഷ ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ്...

Read More >>
നാടിന് സമർപ്പിച്ചു; നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ

Jul 9, 2025 08:04 PM

നാടിന് സമർപ്പിച്ചു; നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ

നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ...

Read More >>
വൈദ്യുതി ബില്ല് കൂടിയോ? ഇനി ആശങ്ക വേണ്ട, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

Jul 9, 2025 05:40 PM

വൈദ്യുതി ബില്ല് കൂടിയോ? ഇനി ആശങ്ക വേണ്ട, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി ഐ...

Read More >>
News Roundup






GCC News






//Truevisionall