---
title: "പാഠ്യപദ്ധതി എടച്ചേരി ഗ്രാമ പഞ്ചായത്ത് ജനകീയ ചർച്ച നടത്തി"
english_title: "Edachery Gram Panchayat held a public discussion on the curriculum"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/81851/edachery-gram-panchayat-held-a-public-discussion-on-the-curriculum"
published_at: "2022-11-24T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637f7a790881f_edacheri.jpg"
keywords: []
---

# പാഠ്യപദ്ധതി എടച്ചേരി ഗ്രാമ പഞ്ചായത്ത് ജനകീയ ചർച്ച നടത്തി

> **Lead Summary:** **എടച്ചേരി:** ഗ്രമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ജനകീയ ചർച്ച എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു.

## Article Content

**എടച്ചേരി:** ഗ്രമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ജനകീയ ചർച്ച എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു.

എടച്ചേരി പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിലെ അദ്ധ്യാപകർ ജനപ്രതിനിധികൾ സാമൂഹ്യ രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകർ ബഹുജനങ്ങൾ തുടങ്ങിയവർ ഉൾപ്പെടെ നൂറിൽപരം ആളുകൾ ചർച്ചയിൽ പങ്കെടുത്തു. കാര്യക്ഷമമായ ഗ്രൂപ്പ് ചർച്ചയിലെ ക്രോഡീകരണം അംഗങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു.എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ ജനകീയ ചർച്ച ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈ: പ്രസിഡണ്ട് എം രാജൻ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ രാജൻ കൊയിലോത്ത്, ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർ പേഴ്സൺ നിഷ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

തൂണേരി ബി.ആർ സി .ട്രെയിനർ എം.ശ്രീലാൽ മാസ്റ്റർ, സന്ധ്യ ടീച്ചർ എന്നിവർ പദ്ധതി വിശദീകരിച്ച് സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീജ പാല പറമ്പത്ത് നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/81851/edachery-gram-panchayat-held-a-public-discussion-on-the-curriculum)