ശ്രീജിത്തിന്റെ മരണം; പ്രതിയെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുത്തു

ശ്രീജിത്തിന്റെ മരണം; പ്രതിയെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുത്തു
Dec 2, 2022 05:50 PM | By Kavya N

നാദാപുരം : നരിക്കാട്ടേരിയിൽ ദുരൂഹ സാഹചര്യത്തിൽ ,മരിച്ച കാസർഗോഡ് ചീമേനി സ്വദേശി ശ്രീജിത്തിന്റെ ,മരണത്തിൽ പോലിസെഡ്‌ അറസ്റ്റ് ചെയ്ത പ്രതിയെ നരിക്കാട്ടേരിയിലെ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. നാദാപുരം സി ഐ യുടെയും ഡി.വൈ എസ പിയുടെയും നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്.


യുവാവിനൊപ്പം കാറില്‍ സഞ്ചരിച്ച കണ്ണൂര്‍ കേളകം സ്വദേശി സമീഷാണ്(27) അറസ്റ്റിലായത്. ശനിയാഴ്ചയാണ് നാദാപുരം നരിക്കാട്ടേരി കനാൽ പാലത്തിനു സമീപം കാറിൽനിന്നു വീണ നിലയിൽ കാസർകോട് ചെറുവത്തൂർ സ്വദേശി ശ്രീജിത്തിനെ കണ്ടത്. തൊട്ടടുത്ത ദിവസം ശ്രീജിത്ത് മരിച്ചു. സിസിടിവിയില്‍ അപകടസ്ഥലത്തുനിന്ന് ഒരാള്‍ ഓടിപ്പോകുന്നതു കണ്ടതാണു നിര്‍ണായകമായത്.


ശ്രീജിത്തിന്റെ സുഹൃത്തായ സമീഷ് ഇൻസ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനാണ് ശ്രീജിത്ത് ഇയാള്‍ക്കൊപ്പം നാദാപുരത്ത് എത്തിയതെന്നാണു സൂചന. കണ്ണൂര്‍ സ്വദേശി കാര്‍ പിന്നോട്ടെടുത്തപ്പോള്‍ പിന്നില്‍ നില്‍ക്കുകയായിരുന്ന ശ്രീജിത്ത് കാറിനടിയില്‍പ്പെട്ടെന്നാണു നിഗമനം. ഇതോടെ കാര്‍ ഉപേക്ഷിച്ചു കടന്ന സുഹൃത്ത് യുവതിയുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞു.

ഇവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതോടെയാണ് ശ്രീജിത്തിനൊപ്പമുണ്ടായിരുന്നത് കണ്ണൂര്‍ സ്വദേശിയാ‌ണെന്നു മനസിലായത്. തനിക്ക് അബദ്ധം പറ്റിയെന്നും അപകടത്തില്‍പ്പെട്ട കാര്‍ പിന്നോട്ടെടുക്കുമ്പോള്‍ ശ്രീജിത്തിന്റെ ദേഹത്തുകൂടി കാര്‍ കയറി ഇറങ്ങിയെന്നുമാണ് ഇയാള്‍ യുവതിയെ ഫോണില്‍ അറിയിച്ചതെന്നാണു മൊഴി.


എന്നാല്‍ യുവതിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണു പൊലീസ് കണ്ടെത്തല്‍. അതേസമയം, ശ്രീജിത്തിന്റെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം

Death of Sreejith; The accused was brought to the scene and evidence was taken

Next TV

Related Stories
ലോക ജനസംഖ്യാദിനാചരണം; ആരോഗ്യ പ്രവർത്തനങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കണം -പി.സുരയ്യ

Jul 12, 2025 09:30 PM

ലോക ജനസംഖ്യാദിനാചരണം; ആരോഗ്യ പ്രവർത്തനങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കണം -പി.സുരയ്യ

വാണിമേൽ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക ജനസംഖ്യാദിനാചരണം ശ്രദ്ധേയമായി....

Read More >>
സമസ്ത; വിശ്വാസത്തിന് കാവൽ നിന്ന പ്രസ്ഥാനം -എ.വി

Jul 12, 2025 06:12 PM

സമസ്ത; വിശ്വാസത്തിന് കാവൽ നിന്ന പ്രസ്ഥാനം -എ.വി

കേരളീയ മുസ്‌ലിംകളുടെ വിശ്വാസത്തിന് കാവൽ നിന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് സമസ്ത ജില്ലാ പ്രസിഡൻ്റ് എ.വി അബ്ദുറഹ്മാൻ മുസ്ല്യാർ...

Read More >>
സിപിഐ എം ഇരകൾക്കൊപ്പം; പതിവില തട്ടിപ്പ്, പാർട്ടിയെ പഴിചാരാൻ നോക്കേണ്ട -എം മെഹബൂബ്

Jul 12, 2025 05:57 PM

സിപിഐ എം ഇരകൾക്കൊപ്പം; പതിവില തട്ടിപ്പ്, പാർട്ടിയെ പഴിചാരാൻ നോക്കേണ്ട -എം മെഹബൂബ്

പതിവില തട്ടിപ്പ്, പാർട്ടിയെ പഴിചാരാൻ നോക്കേണ്ടെന്ന് -എം...

Read More >>
ഓണത്തിന് റേഷനില്ല; കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് സി ഐ ടി യു

Jul 12, 2025 05:53 PM

ഓണത്തിന് റേഷനില്ല; കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് സി ഐ ടി യു

കേന്ദ്ര സർക്കാർ ഓണത്തിനുള്ള റേഷൻ വിഹിതം നല്കാത്തതിൽ കല്ലാച്ചിയിൽ പ്രതിഷേധം...

Read More >>
സമ്മാനവുമായി മടങ്ങി; വായന മാസാചരണം, രക്ഷിതാക്കളുടെ ക്വിസ് മത്സരം ശ്രദ്ധേയമായി

Jul 12, 2025 05:04 PM

സമ്മാനവുമായി മടങ്ങി; വായന മാസാചരണം, രക്ഷിതാക്കളുടെ ക്വിസ് മത്സരം ശ്രദ്ധേയമായി

വായന മാസാചരണം, രക്ഷിതാക്കളുടെ ക്വിസ് മത്സരം ശ്രദ്ധേയമായി...

Read More >>
വോട്ടർ പട്ടിക ചോർത്തി; നാദാപുരം പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ്  മാർച്ച്

Jul 12, 2025 03:35 PM

വോട്ടർ പട്ടിക ചോർത്തി; നാദാപുരം പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്

വോട്ടർ പട്ടിക ചോർത്തി നൽകിയെന്ന് ആരോപിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് പ്രവർത്തകർ മാർച്ച്...

Read More >>
Top Stories










News Roundup






//Truevisionall