---
title: "കർഷകർക്ക് ആശ്വാസം; തെങ്ങിൻ തൈ വിതരണം നാദാപുരത്തും."
english_title: "Relief for farmers; Distribution of coconut seedlings in Nadapuram."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83052/relief-for-farmers-distribution-of-coconut-seedlings-in-nadapuram"
published_at: "2022-12-02T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6389f6e82c4a6_karshakar.jpg"
keywords: []
---

# കർഷകർക്ക് ആശ്വാസം; തെങ്ങിൻ തൈ വിതരണം നാദാപുരത്തും.

> **Lead Summary:** **നാദാപുരം: **കർഷകർക്ക് ആശ്വാസം. നാദാപുരം ഗ്രാമപഞ്ചായത്തിൽ തെങ്ങിൻതൈ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് നൽകുന്ന തെങ്ങിൻ തൈയാണ് വിതരണം ചെയ്തത്.ഗ്രാമ പഞ്ചായത്ത് കാർഷിക പദ്ധതിയിൽ നാലു ലക്ഷം രൂപ ചെലവിലാണ് തൈകൾ നൽകുന്നത് .

## Article Content

**നാദാപുരം: **കർഷകർക്ക് ആശ്വാസം. നാദാപുരം ഗ്രാമപഞ്ചായത്തിൽ തെങ്ങിൻതൈ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് നൽകുന്ന തെങ്ങിൻ തൈയാണ് വിതരണം ചെയ്തത്.ഗ്രാമ പഞ്ചായത്ത് കാർഷിക പദ്ധതിയിൽ നാലു ലക്ഷം രൂപ ചെലവിലാണ് തൈകൾ നൽകുന്നത് .

കർഷകർക്ക് വളവും ഇതോടൊപ്പം വിതരണം ചെയ്യും . തൈ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഇരുപത്തി ഒന്നാം വാർഡിലെ റിയാസ് പൂലത്തിനു നൽകി ഉത്ഘാടനം ചെയ്തു . വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു

. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി അബ്ദുൽ ജലീൽ , അബ്ബാസ് കണേക്കൽ , കൃഷി ഓഫീസർ സജീറ ചാത്തോത്ത് , വികസന സമിതി കൺവീനർ ഹാരിസ് മാത്തോട്ടത്തിൽ, അസീസ് തെരുവത്ത് , ടി കെ റഫീഖ് ,ഒ പി അബ്ദുല്ല സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83052/relief-for-farmers-distribution-of-coconut-seedlings-in-nadapuram)