പുറമേരി: ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ബി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി കെ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. വികസനരേഖ വിജിഷ കെ എം വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അവതരിപ്പിച്ചു.
വികസന കാഴ്ച്ചപ്പാട് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ കെ ദിനേശൻ അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം ക്രോഡീകരണം വൈസ് പ്രസിഡന്റ് സി എം വിജയൻ മാസ്റ്റർ നിർവ്വഹിച്ചു.
ബിന്ദു പി,എം എം ഗീത, ബീന കല്ലിൽ, ആസൂത്രണ സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു. സെക്രട്ടറി സിന്ധു പി ജി സ്വാഗതവും പദ്ധതി ക്ലാർക്ക് ബാബു പി കെ നന്ദിയും പറഞ്ഞു.
The development seminar was concluded at Pumaari