വാണിമേൽ: പച്ചപ്പാലം- അയ്യങ്കി റോഡ് നാടിന് സമർപ്പിച്ചു. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവിലാണ് പച്ചപ്പാലം-അയ്യങ്കി റോഡ് നിർമ്മിച്ചത്. റോഡിന്റെ ഉദ്ഘാടനം നാദാപുരം എംഎൽഎ ഇ കെ വിജയൻ നിർവഹിച്ചു.

വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ ഇന്ദിര, പഞ്ചായത്ത് മെമ്പർമാരായ ചന്ദ്രബാബു, മിനി കെ.പി, വി.പി കേളപ്പൻ, കെ ഗോപാലൻ, വി.കെ ശങ്കരൻ സംബന്ധിച്ചു
On the way to development; Pachapalam Road was dedicated to the nation