മിനി ബൈപ്പാസ്; മുഖച്ഛായ മാറാനൊരുങ്ങി കല്ലാച്ചി

മിനി ബൈപ്പാസ്; മുഖച്ഛായ മാറാനൊരുങ്ങി കല്ലാച്ചി
Mar 13, 2023 03:44 PM | By Athira V

കല്ലാച്ചി: കല്ലാച്ചി മിനി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു. ഈ മാസം 16 മുതൽ വീതികൂട്ടൽ പ്രവർത്തികൾ ആരംഭിക്കും. നാദാപുരം- കുറ്റ്യാടി റോഡിനെയും, കല്ലാച്ചി-വാണിമേൽ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കല്ലാച്ചി മിനി ബൈപ്പാസ് അഥവാ ട്രഷറി റോഡ്. കല്ലാച്ചിയുടെ സമഗ്ര വികസനത്തിനായി നാലേകാൽ കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്.

ഇതിൽ കല്ലാച്ചി മിനി ബൈപാസ് റോഡ്, കൺവെർട്ട് നിർമ്മാണം, കല്ലാച്ചി ടൗൺ വികസനം എന്നിവ ഉൾപ്പെടുന്നു. കൂടാതെ പ്രധാനമന്ത്രിയുടെ സ്കീമായ പിഎം.എസ്. കെ.വൈ പദ്ധതി കല്ലാച്ചി ഈശ്വരം പുറത്ത് ഭാഗത്തേക്കുള്ള നീർത്തട പദ്ധതിയും പുരോഗമിക്കുകയാണ്.


മാസങ്ങൾക്കുള്ളിൽ ഇത് യാഥാർത്ഥ്യമാകുന്നതോടെ വലിയ വികസന സാധ്യതയാണ് മുന്നിൽ വരുന്നത്. കല്ലാച്ചി മിനി ബൈപ്പാസ് അഥവാ ട്രഷറി റോഡ് യാഥാർത്ഥ്യമാവുന്നതോടെ വലിയ ഗതാഗതക്കുരുക്കിനാണ് പരിഹാരമാവുക. വീതി കൂട്ടലിനായി കഴിഞ്ഞ രണ്ട് വർഷത്തോളമായി ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് ഉടമകൾ സ്ഥലം വിട്ടു നൽകിയത്.

എട്ടു മീറ്റർ വീതിയിലും 450 മീറ്റർ നീളത്തിലുമായി റോഡ് പരിഷ്കരണത്തിന് ഒരു കോടി രൂപയാണ് പൊതു മരാമത്ത് വകുപ്പ് അനുവദിച്ചത്. സ്ഥലം വിട്ടുകൊടുക്കുന്ന വർക്ക് പിന്നീടുള്ള നിർമ്മാണ പ്രവർത്തിക്ക് സൗകര്യമാകുന്ന തരത്തിൽ റില്യുഗിഷ്മെന്റ് സർട്ടിഫിക്കറ്റ് നൽകും. മതിൽ നഷ്ടപ്പെടുന്നവർക്ക് അതും പുനസ്ഥാപിച്ച് നൽകും.

ഇക്കാര്യങ്ങൾ ധാരണയായതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം സൗജന്യമായി വിട്ടു നൽകാൻ തീരുമാനമായത്. ഓരോ ഉടമയ്ക്കും വിട്ടുകൊടുക്കുന്ന ഭൂമിയുടെ അളവു രേഖപ്പെടുത്തി നൽകുന്നതിനുള്ള സർവ്വേയും കുറ്റിയടിക്കലും നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലിയുടെ നേതൃത്വത്തിൽ നടന്നു. രവീന്ദ്രൻ കപ്പള്ളി, പി.പി ബാലകൃഷ്ണൻ, സി.വി നിഷ മനോജ്, കരിമ്പിൽ ദിവാകരൻ സി എച്ച് ദിനേശൻ, കെ ടി കെ ചന്ദ്രൻ, പി വി മോഹനൻ, സുഗുണൻ പങ്കെടുത്തു.

mini bypass; Kalachi is about to change her complexion

Next TV

Related Stories
#loksabhaelection2024 |തിരഞ്ഞെടുപ്പ് ഫലപ്രഖ്യപനം; നാദാപുരത്ത് ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം

May 23, 2024 08:35 PM

#loksabhaelection2024 |തിരഞ്ഞെടുപ്പ് ഫലപ്രഖ്യപനം; നാദാപുരത്ത് ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം

തിരഞ്ഞെടുപ്പ് ഫലപ്രഖ്യപന ദിവസമായ ജൂൺ നാലിന് ആഹ്ലാദ പ്രകടനങ്ങൾക്ക് നാദാപുരം മേഖലയിൽ കർശന നിയന്ത്രണം...

Read More >>
 #MMAgripark | വിനോദ വിസ്മയം; ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

May 23, 2024 05:46 PM

#MMAgripark | വിനോദ വിസ്മയം; ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

കോഴിക്കോടിന്റെ വിനോദ വിസ്മയമായ വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ. വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ...

Read More >>
#parco|   വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30  വരെ

May 23, 2024 05:04 PM

#parco| വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ...

Read More >>
#Suryabag  |സൂര്യ ഒപ്പമുണ്ട് ;സ്കൂൾ തുറക്കൽ ആഘോഷമാക്കാം

May 23, 2024 04:27 PM

#Suryabag |സൂര്യ ഒപ്പമുണ്ട് ;സ്കൂൾ തുറക്കൽ ആഘോഷമാക്കാം

ഗുണമേന്മയിൽ മികച്ച ബ്രാൻ്റുകൾക്കൊപ്പം നിൽക്കുന്ന സൂര്യ ബാഗ്സ് വിലയിൽ നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നില്ല ഒപ്പം കുട്ടികൾക്കും ,...

Read More >>
#summercamp  | 'നാർക്കോട്ടിക്കിന്റെ പടപ്പുകൾ' ;സമ്മർ ക്യാമ്പയിന് നാദാപുരത്ത് തുടക്കമായി

May 23, 2024 03:56 PM

#summercamp | 'നാർക്കോട്ടിക്കിന്റെ പടപ്പുകൾ' ;സമ്മർ ക്യാമ്പയിന് നാദാപുരത്ത് തുടക്കമായി

കുട്ടികൾക്കിടയിൽ കുറ്റകൃത്യങ്ങളും അക്രമ വാസനകളും വർദ്ദിച്ചു വരുന്നതിന് കാരണം മയക്കു മരുന്നുകളുടെ വ്യാപനമാണെന്നും അതവസാനിപ്പിക്കുന്നതിന് പുതു...

Read More >>
#WhatsAppcommunity  | ബ്രദേഴ്സ് മാതൃക;കാരുണ്യം പകരാൻ ഉമ്മത്തൂരിലെ വാട്സാപ്പ് കൂട്ടായ്മ സ്വരൂപിച്ചത് നാല് ലക്ഷം രൂപ

May 23, 2024 03:32 PM

#WhatsAppcommunity | ബ്രദേഴ്സ് മാതൃക;കാരുണ്യം പകരാൻ ഉമ്മത്തൂരിലെ വാട്സാപ്പ് കൂട്ടായ്മ സ്വരൂപിച്ചത് നാല് ലക്ഷം രൂപ

കാരുണ്യം പകരാൻ ഉമ്മത്തൂരിലെ വാട്സാപ്പ് കൂട്ടായ്മയായ ബ്രദേഴ്സ് സ്വരൂപിച്ചത് നാല് ലക്ഷം രൂപ...

Read More >>
Top Stories