May 23, 2024 08:35 PM

 നാദാപുരം:(nadapuram.truevisionnews.com) തിരഞ്ഞെടുപ്പ് ഫലപ്രഖ്യപന ദിവസമായ ജൂൺ നാലിന് ആഹ്ലാദ പ്രകടനങ്ങൾക്ക് നാദാപുരം മേഖലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.

നാദാപുരം ഡി വൈ എസ് പി ഓഫീസിൽ ഇന്ന് നടന്ന രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.മണ്ഡലത്തിൽ വിജയിക്കുന്ന കക്ഷിയുടെ ആഹ്ലാദ പ്രകടനം 4ന് വൈകുന്നേരം ആറ് മണിക്ക് മുൻപ് അവസാനിപ്പിക്കണം.

ദേശീയതലത്തിൽ വിജയിക്കുന്ന കക്ഷിയുടെ ആഹ്ലാദ പ്രകടനം വോട്ടെണ്ണുന്നതിന്റെ പിറ്റേ ദിവസമായ 5ന് നടത്തുകയും വൈകുന്നേരം ആറു മണിക്കു മുമ്പ് അവസാനിപ്പിക്കുകയും വേണം.എല്ലാ ആഹ്ലാദ പ്രകടനങ്ങളിലും മുതിർന്ന പാർട്ടി നേതാക്കളുടെ സാന്നിധ്യം ഉണ്ടായിരിക്കണം.

ആഹ്ലാദ പ്രകടങ്ങളിൽ ഉച്ചഭാഷിണി പോലീസിന്റെ മുൻ‌കൂർ അനുമതി ഇല്ലാതെ ഉപയോഗിച്ചാൽ കർശന നിയമ നടപടി സ്വീകരിക്കും.ഡി ജെ മ്യൂസിക്, തുറന്ന വാഹനങ്ങൾ,മോട്ടോർ സൈക്കിളുകൾ എന്നിവ ഉപയോഗിക്കാൻ പാടില്ല.

പ്രകടനം നടത്തുന്ന സമയം, സ്ഥലം പ്രകടനത്തിൽ സാന്നിധ്യം ഉള്ള നേതാക്കൾ എന്നിവരുടെ വിവരങ്ങൾ അതാത് പോലീസ് സ്റ്റേഷൻ മുൻകൂട്ടി അറിയിക്കേണ്ടതാണ് പ്രകോപന പരമായതോ വ്യക്തികളെ അധിക്ഷേപിക്കുന്ന തരത്തിൽ ഉള്ളതോ ആയ പോസ്റ്റുകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചാൽ കർശന നിയമ നടപടി സ്വീകരിക്കും.

ആഹ്ലാദ പ്രകടനങ്ങൾക്കിടെ പാർട്ടി ഓഫിസുകൾ, വീടുകൾ, വ്യക്തികൾ, എന്നിവർക്ക് പ്രയാസം ഉണ്ടാക്കുന്ന വിധത്തിൽ പടക്കം പൊട്ടിക്കരുത്.

#Declaration #of #election #result #Strict #restrictions #on #joyous #demonstrations

Next TV

Top Stories