നാദാപുരം: (nadapuram.truevisionnews.com) ജൂലൈ 19,20,21 തിയ്യതികളിൽ വാണിമേൽ വെച്ച് നടക്കുന്ന എസ് എസ് എഫ് നാദാപുരം ഡിവിഷൻ സാഹിത്യോത്സവ് സ്വാഗത സംഘം ഓഫീസ് ചിയ്യൂർ മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം നിർവ്വഹിച്ചു.

സംഗമത്തിൽ ഡിവിഷൻ പ്രസിഡൻ്റ് ഫള്ൽ സുറൈജി പുളിയാവ് അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സോൺ ജനറൽ സെക്രട്ടറി ഇസ്മായിൽ സഖാഫി ഉഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഹുസ്സൈൻ മാസ്റ്റർ കുന്നത്ത്, സോൺ പ്രസിഡൻ്റ് പുന്നോറത്ത് അബുബക്കർ ഹാജി, ചിയ്യൂർ അബ്ദുറഹ്മാൻ ദാരിമി, അബ്ദുള്ള മുസ്ല്യാർ കായക്കോടി, വി കെനാസർ മാസ്റ്റർ, എസ് വൈ എസ് നാദാപുരം സോൺ സെക്രടറി റഫീഖ് മുസ്ല്യാർ കരുകുളം, യൂസുഫ് തയ്യുള്ളതിൽ, ഹസ്സൻ മുസ്ല്യാർ വെള്ളിയോട് തുടങ്ങിയവർ സംസാരിച്ചു.
എടപ്പള്ളി മൊയ്തു ഹാജി,എസ് എസ് എഫ് നാദാപുരം ഡിവിഷൻ സെക്രട്ടറി സഫ്‌വാൻ ടിപി മുടവന്തേരി, സ്വാദിഖ് നരിപ്പറ്റ, മുബശ്ശിർ വാണിമേൽ, യാമീൻ അഹ്മദ്, മുജ്തബ വി.കെ, മുഹൈമിൻ പി കെ തുടങ്ങിയവർ സംബദ്ധിച്ചു.
വി.കെ റഈസ് ചേലമുക്ക് സ്വാഗതവും ആശിഖ് അലി ഇരിങ്ങണ്ണൂർ നന്ദിയും പറഞ്ഞു.
#SSF #NadapuramDivision #SahityaotsavSwagatasangham #office #inaugurated