Featured

#Keralapravasi | കേരള പ്രവാസി സംഘം അനുമോദന സായഹ്നം നാളെ

News |
Jun 15, 2024 05:25 PM

 നാദാപുരം :(nadapuram.truevisionnews.com) കേരള പ്രവാസി സംഘം നാദാപുരം ഏരിയകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദന സായാഹ്നം നാളെ വൈകിട്ട് മൂന്ന് മണിക്ക് പുറമേരി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.

പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.വി.കെ.ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്യും.

പൊതു പരിക്ഷയില്‍ ഉന്നത വിജയം വരിച്ച പ്രവാസികളുടെ മക്കളെയും, സോഫ്റ്റ് ബോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നൂഫ് അബ്ദുള്ള , കാലിക്കറ്റ് യൂനിവേഴ്സിറ്റി വനിത ഫുട്ബോള്‍ ഗോള്‍കീപ്പര്‍ യദുപ്രിയ പവിത്രന്‍ എന്നിവരെയും യോഗം ആദരിക്കും.

പുറമേരി ഗ്രാമ പഞ്ചൊയത്ത് വൈസ്.പ്രസിഡണ്ട് സി.എം.വിജയന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍മാരായ രവി കൂടത്താംകണ്ടി,ഒ.ടി.ഉഷ,കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം സലിം മണാട്ട്,ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ.ശങ്കരന്‍ എന്നിവര്‍ സംസാരിക്കും.

#Kerala #Pravasi #Sangam #congratulation #evening #tomorrow

Next TV

Top Stories










News Roundup