---
title: "#fire | നരിക്കോട്ടക്കരിയിൽ  തേങ്ങാ കൂടക്ക് തീപിടിച്ചു"
english_title: "#A #coconut #hut #caught #fire# near #Narikotkari"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/213966/a-coconut-hut-caught-fire-near-narikotkari"
published_at: "2024-06-22T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66766f35b5232_fire1.jpg"
keywords: []
---

# #fire | നരിക്കോട്ടക്കരിയിൽ  തേങ്ങാ കൂടക്ക് തീപിടിച്ചു

> **Lead Summary:** **നാദാപുരം :[ ** നരിക്കോട്ടക്കരിയിൽ വീടിനോട് തേങ്ങാ കൂടക്ക് തീപിടിച്ചു. നാട്ടുകാരും ഫയർ ഫോഴ്സും തീയണച്ചു. മീത്തിലെ വളപ്പിൽ രാജൻ്റെ വീട്ടിനോട് ചേർന്ന തേങ്ങാ കൂടക്കാണ് തീ പിടിച്ചത് .

## Article Content

**നാദാപുരം :[ ** നരിക്കോട്ടക്കരിയിൽ വീടിനോട് തേങ്ങാ കൂടക്ക് തീപിടിച്ചു. നാട്ടുകാരും ഫയർ ഫോഴ്സും തീയണച്ചു. മീത്തിലെ വളപ്പിൽ രാജൻ്റെ വീട്ടിനോട് ചേർന്ന തേങ്ങാ കൂടക്കാണ് തീ പിടിച്ചത് .

നാദാപുരം ഫയർഫോഴ്സിന്റെ രണ്ട് യൂനിറ്റ് ഫയർ എഞ്ചിൻ എത്തിയാണ് തീ അണച്ചത്. സ്റ്റേഷൻ ഓഫീസർ വരുൺ എസ് ൻ്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ ബി ജയപ്രകാശ് സീനിയർ ഫയർ ഓഫീസർമാരായ ഐ ഉണ്ണികൃഷ്ണൻ, എൻ മുരളി എന്നിവർ നേതൃത്വം നൽകി.

ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർമാരായ എ സതീഷ്, എം ബൈജു എ പി ഷൈജേഷ്, എം ലിനീഷ്, കെ എം വിജീഷ്, ടി കെ വൈഷ്ണജിത്ത് ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ എം അനീഷ് എം ജയേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/213966/a-coconut-hut-caught-fire-near-narikotkari)