വളയം: (nadapuram.truevisionnews.com) നാടിൻ്റെ മതനിരപേക്ഷ മുഖമായിരിക്കുമ്പോഴും സുന്നി പ്രസ്ഥാനത്തെയും എ.പി അബൂബക്കർ മുസ്ല്യാർ ഉൾപ്പെടെയുള്ള നേതാക്കളെയും നെഞ്ചോട് ചേർത്ത മനുഷ്യസ്നേഹിയെയാണ് ബീബുള്ള കണ്ടിയിൽ മൂസഹാജിയുടെ വേർപാടിൽ നഷ്ടമായത്.
വളയത്തെ പൗരപ്രമുഖനും കുറ്റിക്കാട് ജുമാഅത്ത് പള്ളി മഹല്ല് കമ്മറ്റിയുടെ ദീഘകാല പ്രസിഡൻ്റുമായ ബീബുള്ള കണ്ടി മൂസഹാജി ( 95) ഇന്ന് പുലർച്ചെയാണ് വിടവാങ്ങിയത്.
ആദ്യകാല കോൺഗ്രസ് പ്രവർത്തകനായ അദ്ദേഹം വളയം ഗ്രാമപഞ്ചായത്ത് ഭരണസമിതി തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
വളയം കുറ്റിക്കാട് എം.എൽ പി സ്കൂൾ മാനേജറായി ഏറെ കാലം പ്രവർത്തിച്ചു. വളയം കുറുവന്തേരി മേഖലയിലെ പൊതു പ്രവർത്തനത്തിൽ സജീവ സാന്നിദ്ധ്യമായിരുന്നു.
പക്ഷാഘാദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെ 11 ന് കുറ്റിക്കാട് ജുമാഅത്ത് പള്ളി ഖബറിസ്ഥാനിൽ ഖബറടക്കി.
ജനാസ നമസ്കാരത്തിന് താഹ തങ്ങൾ സഖാഫി നേതൃത്വം നൽകി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാരായ കെ പി പ്രദീഷ്, നസീമ കൊട്ടാരത്തിൽ, ചിയ്യൂർ ഉസ്താദ്. വില്യപ്പള്ളി ഉസ്താദ് മുനീർ സഖാഫി തുടങ്ങിയ നേതാക്കൾ വസതി സന്ദർശിച്ചു വളയം കുറ്റിക്കാട് മേഖലയിലെ മുസ്ലിം സമുദായത്തിൻ്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വലിയ പങ്ക് വഹിച്ച വിദ്യാലയം മഹല്ല് കമ്മറ്റിക്ക് സ്വന്തമാക്കൻ കഴിഞ്ഞത് മൂസാജിയുടെ ധീരമായ ഇടപെടലിൻ്റെ ഫലമാണ്.
ഭാര്യമാർ: പരേതയായ അലീമ , മണങ്ങാട്ട് ആയിഷ. മക്കൾ: പരേതനായ അമ്മദ് , ആമിന, ത്വൽഹത്ത് (ഖത്തർ ) . മരുമക്കൾ: തോട്ടോളി ചാലിൽ ജമീല. (താനക്കോട്ടൂർ ) , പായേൻ്റവിട മൂസ ( ചെക്യാട് ഗ്രാമപഞ്ചായത്ത് അംഗം - കോൺഗ്രസ് നേതാവ് ). സുൽഫത്ത് കോറോത്ത് ( തൂവക്കുന്ന് ).
#cause #country #remembered #MusaHaji #philanthropist #who #embraced #Sunni #movement