---
title: "#Healthawareness | ആരോഗ്യ ബോധവത്കരണം സംഘടിപ്പിച്ചു"
english_title: "#Organized #Healthawareness"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/212251/organized-healthawareness"
published_at: "2024-06-15T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666cf95be989a_GDJO.jpg"
keywords: []
---

# #Healthawareness | ആരോഗ്യ ബോധവത്കരണം സംഘടിപ്പിച്ചു

> **Lead Summary:** **പാറക്കടവ് : [ **ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പുമായി ചേർന്ന് ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**പാറക്കടവ് : [ **ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പുമായി ചേർന്ന് ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

കേരള സർക്കാറിന്റെ പ്രത്യേക നിർദേശ പ്രകാരമുള്ള പേവിഷബാധയുമായി ബന്ധപ്പെട്ട അവബോധം സൃഷ്ടിക്കാനും, മൺസൂൺ കാലത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ട മുൻകരുതലുകളെ കുറിച്ചും വിദ്യാർത്ഥികളിലും അധ്യാപകരിലും ബോധമുണർത്താനും സദസ്സ് സഹായകമായി.

ചെക്യാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർ സുജീഷ് വിഷയവതരണം നടത്തി.

സ്കൂൾ മാനേജർ മുനീർ സഖാഫി, അസി മാനേജർ നിസാർ ഫാളിലി, പ്രിൻസിപ്പൽ പി കെ ഷമീർ, മിസ്ഹബ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/212251/organized-healthawareness)