Jun 15, 2024 08:13 AM

നാദാപുരം: (nadapuram.truevisionnews.com) വളയിട്ട കൈകളിൽ മൊഞ്ചുള്ള വരകൾ, വർണവിസ്മയം തീർത്ത് അവർ മൈലാഞ്ചി ചുകപ്പണിഞ്ഞു കരങ്ങൾ കൊണ്ട് പൂക്കളം തീർത്തു.

ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി നാദാപുരം ടി എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മെഹന്തി ഫെസ്റ്റ് ശ്രദ്ധേയമായി.

ക്ലാസ് സ്ഥലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുത്താണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

ഫാത്തിമത്ത് ഫഹീമ -മിൻഹ ഫാത്തിമ എന്നിവർ ഒന്നാം സ്ഥാനവും, ലിയനൗറിൻ കക്കാടൻ -ആയിഷ നഹ്ദ എന്നിവർ രണ്ടാം സ്ഥാനവും, റഫ ഫാത്തിമ. വി. കെ -ജന്നത്തുറുബ എന്നിവർ മൂന്നാം സ്ഥാനവും നേടി.

ഫെസ്റ്റിന് സീനത്ത് മൊളേരി, താഹിറ. എം, റോണിഷ ടീച്ചർ,സർജുന, നൂരിയ പി. കെ എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് ഹെഡ്മാസ്റ്റർ എൻ.കെ അബ്ദുൽ സലീം സമ്മാനദാനം നടത്തി.

#MehndiFest; #Baliperunalcelebration #Nadapuram #TMGirlsHigherSecondarySchool

Next TV

Top Stories










News Roundup