---
title: "#WhatsAppcommunity  | ബ്രദേഴ്സ് മാതൃക;കാരുണ്യം പകരാൻ ഉമ്മത്തൂരിലെ വാട്സാപ്പ് കൂട്ടായ്മ സ്വരൂപിച്ചത് നാല് ലക്ഷം രൂപ "
english_title: "#WhatsApp #community #of #Ummathur #collected #Rs4lakhs #to #Shihab #Thangal #Dialysis #Center #parakkadavu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/207081/whatsapp-community-of-ummthur-collected-rs4lakhs-to-shihab-thangal-dialysis-center-parakkadavu"
published_at: "2024-05-23T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664f1536a1942_whtsapp.jpg"
keywords: []
---

# #WhatsAppcommunity  | ബ്രദേഴ്സ് മാതൃക;കാരുണ്യം പകരാൻ ഉമ്മത്തൂരിലെ വാട്സാപ്പ് കൂട്ടായ്മ സ്വരൂപിച്ചത് നാല് ലക്ഷം രൂപ 

> **Lead Summary:** **നാദാപുരം : [ **കാരുണ്യം പകരാൻ ഉമ്മത്തൂരിലെ വാട്സാപ്പ് കൂട്ടായ്മയായ ബ്രദേഴ്സ് സ്വരൂപിച്ചത് നാല് ലക്ഷം രൂപ .

## Article Content

**നാദാപുരം : [ **കാരുണ്യം പകരാൻ ഉമ്മത്തൂരിലെ വാട്സാപ്പ് കൂട്ടായ്മയായ ബ്രദേഴ്സ് സ്വരൂപിച്ചത് നാല് ലക്ഷം രൂപ .

പാറക്കടവിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് വേണ്ടി ബ്രദേഴ്സ് ഉമ്മത്തൂർ വാട്സാപ്പ് കൂട്ടായ്മ സ്വരൂപിച്ച 333ഡയാലിസിസ് ചെയ്യുവാനുള്ള തുക 4,00,000 രൂപ ഡയാലിസിസ് സെൻ്ററിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ട്രഷറർ അഹമ്മദ് പുന്നക്കലിന് കൈമാറി.

ഗ്രൂപ്പ് പ്രതിനിധി പാവറ്റ ഉസ്മാനിൻ്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ട്രസ്റ്റ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ ,ഹമീദ് ഹാജി അമ്പലത്തിങ്കൽ ,മുജിബ് എംപി ,ടി എ സലാം ,ഹാരിസ് ചാത്തൻ കണ്ടി ,കെ പി അസീസ് എന്നിവർ സംസാരിച്ചു.മമ്മു സൈൻ സ്വാഗതവും സൈദ് പുന്നക്കൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/207081/whatsapp-community-of-ummthur-collected-rs4lakhs-to-shihab-thangal-dialysis-center-parakkadavu)