നാദാപുരം: നാദാപുരത്ത് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവടക്കം മൂന്ന് പേർക്ക് പരിക്ക്. നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിൽ രാവിലെ പത്ത് മണിയോടെയാണ് സംഭവം. പാറക്കടവ് മുടന്തേരി സ്വദേശികളായ അതറിങ്കൽ മൊയ്തു (78), ഭാര്യ സൈനബ (54) ഓട്ടോ ഡ്രൈവർ റിനീഷ് (31) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാദാപുരം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The wild boar jumped across; Three people were injured, including the driver, when the auto overturned