നാദാപുരം: ഉത്സവച്ഛായയിൽ റോഡ് നാടിനായി സമർപ്പിച്ചു. നാദാപുരം ഗ്രാമ പഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡിലെ മൊളേരി മുക്ക് - കുളത്തിൽ റോഡാണ് ഉദ്ഘാടനം ചെയ്തത്. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ജനീദ ഫിർദൗസ് അദ്ധ്യക്ഷയായി.

വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായ സി.കെ നാസർ സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ കരീം കണ്ണോത്ത് മുഹമ്മദ് ബംഗ്ലത്ത്,ഹമീദ് വലിയാണ്ടി, കണ്ണോത്ത് കുഞ്ഞാലി ഹാജി,കോമത്ത് ഫൈസൽ,ഇസ്മായിൽ മുളക് പാട്ടത്തിൽ,വിനോദ് മൊട്ടേമ്മൽ,വി സി ഇക്ബാൽ, നൗഷാദ് മുണ്ടാടത്തിൽ പങ്കെടുത്തു.
Dedicated to the nation; 22nd Ward on Development Road