പുറമേരി: ഡിജിറ്റൽ യുഗത്തിലേക്ക് പുറമേരി ഗ്രാമപഞ്ചായത്തും. ഗ്രാമ പഞ്ചായത്തിന്റെ വികസന മുന്നേറ്റങ്ങൾക്ക് എന്നും പ്രേരകമായ ഹരിത കർമ്മ സേന അംഗങ്ങൾക്ക് ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി യൂണിഫോം, ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. പുറമേരി ഗ്രാമപഞ്ചായത്ത് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: വി.കെ ജ്യോതിലക്ഷ്മിയാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്.
ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് ന്റെ പ്രവർത്തനം പുറമേരി ഗ്രാമപഞ്ചായത്തിലും ആരംഭിച്ചു. യൂസർ ഫീ കളക്ഷൻ, പ്രവർത്തന മോണിറ്ററിങ് എന്നിവ ഇനി സർക്കാർ തലത്തിൽ ബന്ധപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥർ നേരിട്ട് മോണിറ്റർ ചെയ്യും.പുതിയ സാമ്പത്തിക വർഷം മുതൽ ഹരിത കർമ്മ സേന പ്രവർത്തനവും സർക്കാർ നിർദ്ദേശ പ്രകാരം പുറമേരിയിൽ ഡിജിറ്റലായി മാറി.
into the digital age; Pumaari Gram Panchayat