ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്; സമഗ്ര മേഖലയുടെയും വികസനത്തിന് ഊന്നൽ നൽകി 129 കോടിയുടെ പദ്ധതി

ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്; സമഗ്ര മേഖലയുടെയും വികസനത്തിന് ഊന്നൽ നൽകി 129 കോടിയുടെ പദ്ധതി
Mar 23, 2023 04:32 PM | By Athira V

തുണേരി: ബ്ലോക്ക് പഞ്ചായത്ത് പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കൊണ്ട് ദാരിദ്ര്യ ലഘുകരണത്തിന് 129,O1,7 2,000 (നൂറ്റി ഇരുപത്തി ഒൻപത് കോടി ഒരു ലക്ഷത്തി എഴുപത്തിരണ്ടായിരം ). രൂപ വകയിരുത്തി. സമഗ്ര മേഖലയുടെയും വികസനത്തിന് ഊന്നൽ നൽകി, തുണേരി ബ്ലോക്ക് പഞ്ചായത്ത് 140, 17,99,753 (നൂറ്റിനാൽപത് കോടിപതിനേഴ് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി എഴുനൂറ്റി അൻപത് ) രൂപ വരവും 139,70 ,75,500 (നൂറ്റിമുപ്പത്തി ഒൻപത് കോടി എഴുപതി ലക്ഷത്തി എഴുപത്തഞ്ചായിരത്തി അഞ്ഞൂറ് ) രൂപ ചിലവും 47, 24,253 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2023-24 മതിപ്പ് ബഡ്ജറ്റും 2022-23 വർഷത്തെ പുതുക്കിയ ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ അവതരിപ്പിച്ചു.

കഴിഞ്ഞ വർഷത്തെ ബഡ്ജറ്റ് നിർദ്ദേശങ്ങൾ സമയബന്ധിതമായ് പൂർത്തികരിക്കാൻ കഴിഞ്ഞത് നേട്ടമാണെന്ന് അരവിന്ദാക്ഷൻ ബഡ്ജറ്റ് പ്രസംഗത്തിൽ ചൂണ്ടി കാട്ടി. വിഭിന്ന ശേഷി കുട്ടികൾ വയോജനങ്ങൾ ,സ്ത്രീകളുടെയും ഉന്നമനത്തിനായുള്ള ഓട്ടറെ പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ മേഖല കാർഷിക ഉൽപാദന മേഖല എന്നിവയ്ക്കും ഊന്നൽ നകുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.

വിഭിന്ന ശേഷി കുട്ടികളുടെ സമഗ്ര വികസനത്തിനായുള്ള ഉയരും ഞാൻ നാട്ടാകെ, പദ്ധതിയ്ക്ക് - 25 ലക്ഷം രൂപയും വനിത ശാക്തികരണത്തിന് 45 ലക്ഷം വയോജനങ്ങളുടെ 'ഉന്നമനത്തിനായ് 25 ലക്ഷം പൊതുജന രോഗ്യമേഖലയ്ക്ക് 2 കോടി 10 ലക്ഷം കുട്ടികളുടെ ശുചിത്വ ബോധം വളർത്താൻ ഉദ്ദേശിക്കുന്ന എൻ്റെ വീട് എൻ്റെവിദ്യാലയം എൻ്റെ നാട് പദ്ധതിയ്ക്കായ് പതിനൊന്ന് ലക്ഷത്തി അമ്പതിനായിരം ശുചിത്വ മേഖലയിലെ ഹരിത കർമ്മ ശാക്തികരണ പദ്ധതിയായ ഏഴഴക് പദ്ധതിയ്ക്ക് 11 ലക്ഷവും മാലിന്യ സംസ്കരണത്തിന് 50 ലക്ഷം കുടിവെള്ളത്തിനായ് 96,89,920 ( എൺപത്തി ഒൻപതിനായിരത്തി തൊള്ളായിരത്തി ഇരുപത് ) കാർഷിക ഉൽപാദന മേഖല78 ലക്ഷം പാർപ്പിട മേഖല 75 ലക്ഷം പട്ടികജാതി പട്ടികവർഗ്ഗം സമഗ്ര വികസനത്തിനായ് 32 ലക്ഷം രൂപയും പശ്ചാത്തല മേഖലയ്ക്ക് 60 ലക്ഷം രൂപയും ചെറുകിട വ്യവസായ മേഖലയ്ക്ക് 45 ലക്ഷവും ബഡ്ജറ്റിൽ ഉൾപ്പെടുത്തി.

ബഡ്ജറ്റ് അവതരണ യോഗത്തിൽ പ്രസിഡണ്ട് കെ.പി വനജ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.പി പ്രദീഷ്, നസീമ കൊട്ടാരത്തിൽ അഡ്വ: ജ്യോതി ലക്ഷമി, എൻ.പത്മിനി ടീച്ചർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ രായ കെ.കെ.ഇന്ദിര രജീന്ദ്രൻ കപ്പള്ളി ബിന്ദു പുതിയോട്ടിൽ സെക്രട്ടറിദേവികരാജ് എന്നിവർ സംസാരിച്ചു.

Block Panchayat Budget; 129 crore project with emphasis on the development of the comprehensive sector

Next TV

Related Stories
#arrest  | ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ് ; രണ്ടു പേർ അറസ്റ്റിൽ

May 19, 2024 11:06 PM

#arrest | ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ് ; രണ്ടു പേർ അറസ്റ്റിൽ

ചെറുമോത്ത് സ്വദേശികളായ ജാതിയേരി പീടികയിൽ ഷഫീഖ് (35), ജാതിയേരി പീടികയിൽ റസാഖ് (52) എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ്...

Read More >>
#obituary | കല്ലാച്ചിയിലെ വ്യാപാരി അരൂരിലെ കല്ലിൽ ഭാസ്കരൻ അന്തരിച്ചു

May 19, 2024 05:58 PM

#obituary | കല്ലാച്ചിയിലെ വ്യാപാരി അരൂരിലെ കല്ലിൽ ഭാസ്കരൻ അന്തരിച്ചു

കല്ലാച്ചിയിലെ വ്യാപാരി അരൂരിലെ കല്ലിൽ ഭാസ്കരൻ (69) അന്തരിച്ചു....

Read More >>
#cleaning  | ഇനി അരുത്;കല്ലാച്ചി ടൗണിലെ പൊതുകിണർ ഗ്രാമ പഞ്ചായത്ത് ശുചീകരിച്ചു

May 19, 2024 05:18 PM

#cleaning | ഇനി അരുത്;കല്ലാച്ചി ടൗണിലെ പൊതുകിണർ ഗ്രാമ പഞ്ചായത്ത് ശുചീകരിച്ചു

16 വർഷത്തിലധികമായി ഉപയോഗ ശൂന്യമായിക്കിടന്ന കല്ലാച്ചി ടൗണിലെ പൊതുകിണർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ...

Read More >>
#mmagripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ,വിനോദത്തിന്   ഇനി ചെലവേറില്ല

May 19, 2024 02:19 PM

#mmagripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ,വിനോദത്തിന് ഇനി ചെലവേറില്ല

മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ,വിനോദത്തിന് ഇനി...

Read More >>
#Ceeyamhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

May 19, 2024 01:31 PM

#Ceeyamhospital|കരുതൽ തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

കൂടാതെ ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#puramerihssschool  | ഇൻ്റർവ്യൂ 23 ന് ;അധ്യാപക ഒഴിവിലേക്ക് നിയമനം

May 19, 2024 12:27 PM

#puramerihssschool | ഇൻ്റർവ്യൂ 23 ന് ;അധ്യാപക ഒഴിവിലേക്ക് നിയമനം

കൂടിക്കാഴ്ച മെയ് 23 ന് രാവിലെ 10 ന് നടക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി...

Read More >>
Top Stories


News Roundup