വടകര : എം എം അഗ്രി പാർക്കിൽ വരൂ , ബോട്ടിംങ്ങ് ആസ്വദിക്കാം .രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാണ് ബോട്ടിംങ്ങ് . എം എം അഗ്രി പാർക്ക് നാടിൻ്റെ വിനോദകേന്ദ്രമാവുകയാണ് .

പ്രകൃതിയുടെ തനത് സൗന്ദര്യം ആസ്വദിക്കാം എംഎം അഗ്രി പാർക്കിൽ. സാധാരണ വിനോദ കേന്ദ്രങ്ങൾ പോലെയല്ല എം.എം അഗ്രി പാർക്ക്.
പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച അന്തരീക്ഷം, പുഴയോരം, കൃഷി വൈവിധ്യങ്ങൾ, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി കാര്യങ്ങളാണ് എം എം അഗ്രി പാർക്കിൽ ഒരുങ്ങിയിരിക്കുന്നത്.
കേരളത്തിലെ തന്നെ ഏറ്റവും വലിയ അഗ്രി പാർക്കായ വേളം പെരുവയലിലെ എം.എം അഗ്രി പാർക്ക് മലബാറിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രമാകുകയാണ്.
പുഴയോരത്ത് ഒരുക്കിയ വിശ്രമകേന്ദ്രം, ബോട്ടിംഗ്. കുതിര സവാരി, കുട്ടികൾക്കുള്ള പാർക്ക് അഗ്രികൾച്ചർ മ്യൂസിയം, കൗ ഫാം, മിനി സൂ, കൺവൻഷൻ സെൻ്റർ, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി വിഭവങ്ങൾ എം.എം അഗ്രി പാർക്കിൽ ഒരുക്കിയിട്ടുണ്ട്.
പ്രകൃതിയുടെ തനത് സൗന്ദര്യവും, വ്യത്യസ്തമായ കൃഷിയുടെ സാനിദ്ധ്യവും, വിനോദത്തിൻ്റെ അനന്ത സാധ്യതകളും കൂടി ചേരുമ്പോൾ എം.എം. അഗ്രി പാർക്ക് കുടുംബങ്ങൾക്കും, യാത്രാപ്രേമികൾക്കും പുതിയ വിസമയം തീർക്കുകയാണ്.
എംഎം പാർക്കിലെ പുതിയ വിശേഷങ്ങൾ അറിയാനും ആസ്വദിക്കാനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക : 8289949065
Enjoy boating; MM Agri Park prepares entertainment for you