കല്ലാച്ചി: 'മതം, മാനവികത, മാർക്സിസം' എന്ന എ.കെ പീതാംബരൻ രചിച്ച പുസ്തകം ഇനി വായനക്കാരിലേക്ക് . ഇന്ന് വൈകിട്ട് കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കെ.ഇഎൻ കുഞ്ഞഹമ്മദ് പ്രകാശനം ചെയ്തു.
എഴുത്തുകാരനും മാധ്യമ പ്രവർത്തകനും പ്രസാധകനുമായ കുഞ്ഞിക്കണ്ണൻ വാണിമേൽ പുസ്തകം ഏറ്റുവാങ്ങി.
പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡൻ്റ് ഡോ. കെ. ഹേമന്ത് കുമാർ അധ്യക്ഷനായി. പുരോഗമന കലാ സാഹിത്യ സംഘം - കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നാദാപുരം മേഖല കമ്മിറ്റി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
വി.പി.കുഞ്ഞികൃഷ്ണൻ ,അഹമ്മദ് പുന്നക്കൽ, സജീവൻ മൊകേരി ,രാജീവ് വള്ളിൽ ,ശ്രീനി എടച്ചേരി ,അനുപാട്യംസ്, പി.കെ. ദാമു, കരിമ്പിൽ ദിവാകരൻ എന്നിവർ ആശംസയർപ്പിച്ചു. എ.കെ പീതാംബരൻ മറുമൊഴി പ്രസംഗം നടത്തി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മറ്റി അംഗം വി.കെ ചന്ദ്രൻ സ്വാഗതവും പി കെ അശോകൻ നന്ദിയും പറഞ്ഞു.
Now for reading; AK Peethambaran's 'Religion, Humanism and Marxism' was released