വടകര: പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെ ഹെര്‍ണിയ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. രജിസ്‌ട്രേഷനും പരിശോധനയും പൂര്‍ണ്ണമായും സൗജന്യമായിരിക്കും.
ലബോറട്ടറി -സ്‌കാനിംഗ് പരിശോധനകള്‍ക്ക് 20 ശതമാനം ഇളവ് അനുവദിക്കും. ശസ്ത്രക്രിയയ്ക്ക് പ്രത്യേക ഇളവുകള്‍ ലഭ്യമാണ്. ആന്തരികാവയവങ്ങളുടെ കൂടുതല്‍ മികവുള്ള ദൃശ്യങ്ങള്‍ ലഭ്യമാക്കുന്ന 4കെ ക്യാമറ ഉള്‍പ്പെടുന്ന അത്യാധുനിക ലാപ്പറോസ്‌കോപിക് യൂണിറ്റ് ഉപയോഗിച്ചായിരിക്കും ശസ്ത്രക്രിയകള്‍.
ജനറല്‍ ആന്റ് ലാപ്പറോസ്‌കോപിക് സര്‍ജന്മാരായ ഡോ. വൈശാഖ് രാജന്‍, ഡോ. ഖലീല്‍ അബ്ദുള്‍ ഖാദര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: 0496 3519999, 0496 2519999.
Hernia surgery Camp at Parco