തൂണേരി: വനിതാ-ശിശു വികസന വകുപ്പിനു കീഴിലെ തൂണേരി ശിശു വികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിലേക്കായി ഏപ്രിൽ മുതൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റ് ഉള്ള വാഹനം (ജീപ്പ് /കാർ ) വാടകയ്ക്ക് എടുക്കുവാൻ മത്സരാടിസ്ഥാനത്തിൽ ടെണ്ടറുകൾ ക്ഷണിച്ചു.

ടെണ്ടറുകൾ ഏപ്രിൽ 18 ന് ഉച്ചയ്ക്ക് 2 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 0496 2555225, 7025174038.
Tender invited in Tooneri