നാദാപുരം: വിഷ്ണുമംഗലം പി.കെ ആർ സ്മാരകലാസമിതിയുടെ 45 ആം വാർഷികാഘോഷം ഗ്രാമോത്സവം - 2023 ന് തുടക്കമായി . വിഷ്ണുമംഗലത്ത് വെച്ച് പി.കെ ആർ സ്മാരക കലാ സമിതിയും പി.കെ രാജൻ വായനശാലയും സംയുക്തമായി നടത്തിയ ആഘോഷ പരിപാടിയുടെ ഭാഗമായി നടന്ന സാംസ്കാരിക സദസിൽ സ്വാഗതസംഘം കൺവീനർ കെ.സതീശൻറ അധ്യക്ഷതയിൽ വി.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു .

സി.രാജൻ സ്വാഗതവും പറഞ്ഞു. പ്രശസ്ത സാഹിത്യകാരൻ ശ്രീനി എടച്ചേരി മുഖ്യ പ്രഭാഷണവും നടത്തി. ചടങ്ങിൽ കലാസമിതിയുടെ മുൻകാല പ്രവർത്തകരായ ഏ.എം ചാത്തു കെ ബാലകൃഷ്ണൻ എന്നിവരെ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദാലി ആദരിച്ചു. ആശംസ അർപ്പിച്ചു കൊണ്ട് വാർഡ് മെമ്പർ വി.പി കുഞ്ഞിരാമൻ കെ.പി കുമാരൻ മാസ്റ്റർ അഡ്വ.കെ എം രഘുനാഥ് , ഈന്തുള്ളതിൽ ഹാരിസ് മധു പ്രസാദ് കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കലാ സമിതി പ്രസിഡണ്ട് കെവി രാജേഷ് നന്ദി പറഞ്ഞു.
തുടർന്ന് വിവിധ കലാപരിപാടികളുo കുട്ടികളുടെ നാടകം കാഞ്ചന മോഹം എന്നിവ അരങ്ങേറി . ഇന്ന് (17-4-23) വിവിധ കലാപ്രതിഭകൾ അണിനിരക്കുന്ന വിവിധ കലാപരിപാടികളും കലാസമിതി പ്രവർത്തകർ അവതരിപ്പിക്കുന്ന പ്രശസ്ത നാടക പ്രവർത്തകൻ പ്രമോദ് വേദ രചനയും സംവിധാനവും നിർവ്വഹിച്ച ഒച്ച എന്ന നാടകവും അരങ്ങിലെത്തിക്കുന്നു.
Vishnumangalam Village Festival; The PKR Kalasamathi anniversary has begun