നാദാപുരം: കേര ഗ്രാമ ഗ്രാമ പദ്ധതിയിൽ ഉൾപ്പെടുത്തി നാദാപുരം ഗ്രാമ പഞ്ചായത്തിലെ കേര കർഷകർക്ക് വളവും കുമ്മയായവും നൽകി. 1452 കേര കർഷകരാണ് കേരഗ്രാമം പദ്ധതിയിലുള്ളത്.

ഗ്രാമ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നേരത്തെ വിതരണം ചെയ്ത ജൈവവള വിതരണ പദ്ധതിയിലെ ഗുണ ഭോക്താക്കൾക്ക് തടം തുറക്കാനും ഇടവിള കൃഷി ചെയ്യാനും 331 കർഷകരുടെ രോഗംബാധിച്ച 522 തെങ്ങുകൾ മുറിച്ചുമാറ്റാനും സാമ്പത്തികാനുകൂല്യം നൽകിയിട്ടുണ്ട്.
64 പേർക്ക് പമ്പു സെറ്റും 63 പേർക്ക് തെങ്ങുകയറ്റ യന്ത്രവും വിതരണം ചെയ്തു. ഇവർക്കുള്ള പരിശീലനം മെയ് ആദ്യ വാരം നൽകുന്നതാണ്. ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ സി കെ നാസർ അധ്യക്ഷം വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അബ്ബാസ് കണേക്കൽ,സി ടി കെ സമീറ,കേര സമിതി കൺവീനർ കെ പി കുമാരന് മാസ്റ്റർ,കരിമ്പിൽ ദിവാകരൻ കരിമ്പിൽ വസന്ത,കെ ജി ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ സജീറ സി ചാത്തോത്ത് സ്വാഗതവും കൃഷി അസിസ്റ്റന്റ് സാനിഷ നന്ദിയും പറഞ്ഞു
Keragram Project; Fertilizer and lime were given to the farmers