ഇരിങ്ങണ്ണൂർ: ഇനി പ്രസ്ഥാനത്തിൻ്റെ വളർച്ചയിൽ ഓർമ്മയിൽ ഊജ്ജമാകും. കമ്മ്യൂണിസ്റ്റ് കാരണവർ കെ.പി നാരായണൻ വിടവാങ്ങിയതോടെ ഇരിങ്ങണ്ണൂരിലെ ചെങ്കൊടി പ്രസ്ഥാനത്തിന് വലിയ നഷ്ടം. സിപിഐ എമ്മി ൻ്റെ അവിഭക്ത എടച്ചേരി ലോക്കൽ സെക്രട്ടറി, നാദാപുരം ഏരിയ കമ്മിറ്റി അംഗം, കെ.എസ് കെ ടി യു ജില്ലാ കമ്മിറ്റിയംഗം, ഉപഭാരവാഹി, എടച്ചേരി ലോക്കൽ വിഭജന ശേഷം പാർട്ടി ഇരിങ്ങണ്ണൂർ ലോക്കൽ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഇപ്പോൾ തുരുത്തി നോർത്ത് ബ്രാഞ്ച് മെമ്പറും ആണ് . എടച്ചേരി പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കർഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനു വേണ്ടി ത്യാഗപൂർണ്ണമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. കുടികിടപ്പ് സമരം, മിച്ചഭൂമി സമരം ,ഭക്ഷ്യ സമരം ,ഇരിങ്ങണ്ണൂർ പ്രദേശത്തുണ്ടായ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട സമരം എന്നീ സമരങ്ങളിലെല്ലാം നേതൃപരമായി പങ്കെടുക്കുകയും ജയിൽവാസം ഉൾപ്പെടെ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
1958 ലാണ് കെ.പി പാർട്ടി മെമ്പർഷിപ്പിലേക്ക് വരുന്നത്.പാർട്ടി യോഗങ്ങളിൽ ഓരോ വിഷയത്തെ സംബന്ധിച്ചും പാർട്ടി ഒരു തീരുമാനമെടുത്താൽ അത് നടപ്പാക്കുന്ന കാര്യത്തിലും കർക്കശക്കാരനായിരുന്നു. നാരായണൻ്റെ വീട് നിൽക്കുന്ന ചുണ്ടയിൽ പ്രദേശം പാർട്ടിക്ക് സ്വാധീനം കുറഞ്ഞ പ്രദേശമായിരുന്നു. സഖാവിൻ്റെ വീട് കെട്ടി മേയുന്നതിന് പോലും ചിലരുടെ എതിർപ്പ് നേരിട്ട് കൊണ്ടാണ് ആ പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തി കൊണ്ടുവന്നത്. സഖാവ് നല്ലൊരു സഹകാരി കൂടിയായിരുന്നു.
എടച്ചേരി സർവ്വീസ് സഹകരണ ബേങ്കിൻ്റെ പ്രസിഡൻ്റായി അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി. ഒരു ഘട്ടത്തിൽ എടച്ചേരി സർവ്വീസ് സഹകരണ ബേങ്കിൻ്റെ ജീവനക്കാരനായി ബേങ്കിനു കീഴിലെ റേഷൻ ഷോപ്പിൻ്റെ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. സഖാവിൻ്റെ വിയോഗം ഇരിങ്ങണ്ണൂരിലെയും എടച്ചേരിയിലെയും പാർട്ടിക്ക് തീരാ നഷ്ടമാണ്. സഖാവിൻ്റെ വിയോഗത്തിൽ പാർട്ടിക്കും കുടുംബത്തിനുമുണ്ടായ തീരാ ദുഖത്തിൽ പങ്കുചേരുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നതായി തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ അരവിന്ദാക്ഷൻ അനുസ്മരിച്ചു.
The memory will be strong; KP Narayanan left because of the communists