തൂണേരി: കരിങ്കൽ കെട്ടുകളാൽ ഭിത്തികൾ ഉറച്ചു. മൂഴിക്കൽ തോട് സംരക്ഷണ പദ്ധതി അവസാനഘട്ടത്തിൽ. 2023-24 സാമ്പത്തിക വർഷത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് മൂഴിക്കൽ തോട് സംരക്ഷണത്തിന്റെ പ്രവർത്തി നടക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയോടാനുബന്ധിച്ച് തൂണേരി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി "നീരുറവ് " നീർത്തടാധിഷ്ഠിത പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി പദ്ധതി രേഖ പ്രകാശനവും നീർച്ചാൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്‌ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഷാഹിന. നിർവഹിച്ചു.
വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റജുല നെടുംമ്പ്രത്ത്, മെമ്പർമാരായ ഫൗസിയ സലിം, ടി.എം.രഞ്ജിത്ത് , കൃഷ്ണൻ കാനന്തേരി ,അസിസ്റ്റന്റ് സെക്രട്ടറി ഇന്ദിര , ജി. മോഹനൻ മാസ്റ്റർ, ഒ. എം.മുസ്തഫ, നസീർ കെ.വി. , മുഹമ്മദ് പി, ഷൈനി എം , എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ, പ്രദേശവാസികൾ,തൊഴിലുറപ്പ് തൊഴിലാളികൾ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
The walls were solid; Moozhikal Thot protection project in final stage