പാറക്കടവ്: യു.കെ കുഞ്ഞബ്ദുള്ള ഹാജി സ്മാരക സൗധം ചെക്യാട് പഞ്ചായത്ത് കമ്മിറ്റി ഓഫിസ് പാറക്കടവ് ലീഗ് ഹൗസ് നീണ്ട 28 വർഷത്തിന് ശേഷം ആധുനിക രീതിയിലുള്ള സംവിധാനങ്ങളോട് കൂടി നവീകരിക്കുകയാണ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷൻ അഹമ്മദ് പുന്നക്കൽ നിർവഹിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അഹമ്മദ് കുറുവയിൽ അധ്യക്ഷതവഹിച്ചു.ജനറൽ സെക്രട്ടറി സി എച്ച് ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.

മണ്ഡലം ലീഗ് ട്രഷറർ ടി.കെ ഖാലിദ് മാസ്റ്റർ,മണ്ഡലം ലീഗ് സിക്രട്ടറി ബി.പി മുസ്സ,തൈക്കണ്ടി റഷീദ്,വി.വി മൊയ്തു,ഒ.കെ അശ്രഫ് ഹാജി,വി.കെ അബ്ദുള്ള,അഹമദ് ചെറ്റക്കണ്ടി,സുബൈർ പാറേമ്മൽ,ടി.എ സലാം,അബ്ദുറഹിമാൻ പഴയങ്ങാടി,ഹാജറ ചെറൂണി,പി.കെ അബ്ദുള്ള,ഷഫീഖ് പള്ളിക്കൽ,നവാസ് തൈക്കണ്ടി,അമ്മദ് ഹാജി പുതിയോട്ടിൽ,സി.കെ അബ്ദുള്ള,സി.കെ ഖാലിദ്,കെ.പി അസീസ്,റഫീഖ് പുളിയാവ് ,ടി.സി അബൂബക്കർ എന്നിവർ സംന്ധിച്ചു.
Parakkadav League House renovation work inaugurated.