വടകര: (nadapuramnews.in)അത്യാഹിതങ്ങള്‍ക്ക് സമയബോധമില്ല. പല രോഗങ്ങളും അപകടങ്ങളും സംഭവിക്കുന്നത് അസമയങ്ങളിലാണ്. അത്തരം ഘട്ടങ്ങളില്‍ ചികിത്സിക്കാന്‍ പണമുണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. ഏറ്റവും അടുത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എല്ലാ സംവിധാനങ്ങളുമുള്ള ആശുപത്രി കൂടി ഉണ്ടായിരിക്കണം.

ചികിത്സിക്കാന്‍ പണം ഉണ്ടായിട്ടും കൃത്യസമയത്ത് ചകിത്സ ലഭിക്കാത്ത അവസ്ഥ കാരണം ജീവന്‍ വെടിഞ്ഞവര്‍ നിരവധിയാണ്. വടകരയ്ക്ക് ചുറ്റുമുളള പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ നേരിട്ട പ്രധാന വെല്ലുവിളിയായിരുന്നു ഇത്. അത്യാസന്ന നിലയിലായ രോഗിയെ മണിക്കൂറുകള്‍ താണ്ടി അമ്പതോ അറുപതോ കിലോ മീറ്ററുകള്‍ക്കപ്പുറം കോഴിക്കോടോ കണ്ണൂരിലോ എത്തിക്കുക എന്നത് വലിയൊരു ഭാഗ്യപരീക്ഷണമായിരുന്നു.
പാര്‍കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വടകരയില്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ ഈ പ്രതിസന്ധിക്ക് അറുതിയാവുകയാണ്. ഏത് അസമയത്തും സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെയും സര്‍ജന്മാരുടെയും സേവനവും അത്യാധുനിക ചികിത്സക്ക് ആവശ്യമായ സാങ്കേതിക വിദ്യയും സജ്ജീകരിച്ചുകൊണ്ടാണ് പാര്‍കോ വടകരയ്ക്ക് ചുറ്റുമുള്ള മനുഷ്യരുടെ പ്രതിസന്ധിക്ക് പരിഹാരമൊരുക്കിയത്.
അത്യാഹിതങ്ങള്‍ക്കിരയായ ആര്‍ക്കും ഏത് സമയത്തും കാര്‍ഡിയാക്, ന്യൂറോ, ഓര്‍ത്തോ, ഗൈനക്, പീഡിയാട്രിക്, ജനറല്‍ സര്‍ജറി വിഭാഗങ്ങളിലെ വിദഗ്ദ്ധരുടെയും അസ്തേഷ്യോളജിസ്റ്റിന്റെയും സേവനം ഇവിടെ ലഭ്യമാണ്. എംആര്‍ഐ, സിടി, യുഎസ്ജി സ്‌കാനിംഗുകള്‍ ഉള്‍പ്പെടുന്ന റേഡിയോളജി വിഭാഗവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. വിദഗ്ദ്ധ പരിശീലനം ലഭിച്ചവരാണ് പാര്‍കോയിലെ എമര്‍ജന്‍സി ടീം. ഡി-ലെവല്‍ ആംബുലന്‍സ് പാര്‍കോ എമര്‍ജന്‍സിയുടെ മറ്റൊരു പ്രത്യേകതയാണ്.
കേരളത്തില്‍ ആകെ രണ്ട് ഡി-ലെവല്‍ ആംബുലന്‍സ് മാത്രമേ ഫോഴ്സ് കമ്പനി പുറത്തിറക്കിയിട്ടുള്ളൂ. അതില്‍ ഒന്നാണ് പാര്‍കോയിലുള്ളത്. പാര്‍കോയിലെ ഐസിയു, എന്‍ഐസിയു, കാര്‍ഡിയാക്-ന്യൂറോ കാത്ത്ലാബ് എന്നിവ അത്യാധുനികവും രോഗനിര്‍ണ്ണയ സംവിധാനങ്ങള്‍ ഏറ്റവും നവീനവുമാണ്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതാണ് ഇവിടത്തെ റേഡിയോളജി വിഭാഗം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തുന്നതാണ് എംആര്‍ഐ-സിടി സ്‌കാനറുകള്‍. 1.5 ടെസ്ലയുടെ എംആര്‍ഐ സ്‌കാനറും ഓട്ടോമേറ്റഡ് 384 സ്ലൈസ് സിടി സ്‌കാനറും ഈ മേഖലയില്‍ ആദ്യമായി അവതരിപ്പിച്ചത് പാര്‍കോയാണ്. ഇത് കൂടുതല്‍ വ്യക്തവും കൃത്യവുമായ പരിശോധനാഫലം ലഭ്യമാക്കുന്നു. അത്യാഹിതങ്ങള്‍ക്കിരയായവര്‍ക്ക് ഏറ്റവും പെട്ടെന്ന് കൃത്യമായ ചികിത്സ നല്‍കാന്‍ ഇത് ഏറെ സഹായിക്കുന്നു. ഇത്രയും ലോകോത്തരമായ സംവിധാനത്തില്‍ അത്യാധുനിക ചികിത്സ ഏത് സമയത്തും ലഭിക്കുന്ന ഇടത്തരം നഗരങ്ങള്‍ ഇന്ത്യയില്‍ അപൂര്‍വ്വമാണ്.
അത്തരം അപൂര്‍വ്വ നഗരങ്ങളുടെ പട്ടികയില്‍ പാര്‍കോയുടെ വരവോടെ വടകര ഇടംപിടിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സൗകര്യം, ഗതാഗത സംവിധാനങ്ങള്‍, വ്യാവസായിക വളര്‍ച്ച തുടങ്ങിയവ പോലെ എല്ലാ സമയത്തും അത്യാധുനിക ചികിത്സയുടെ ലഭ്യതയും ഒരു നാടിന്റെ പുരോഗതിയും ജനങ്ങളുടെ ജീവിതനിലവാരവും അടയാളപ്പെടുത്തുന്ന ഘടകമാണ്. അത്തരം വികസനം സാധ്യമാക്കിക്കൊണ്ട് വടകരയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമാവുകയാണ് ഈ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി.
Specialist treatment in Vadakara now at Parcoil; The hospital is ready 24 hours a day