പാറക്കടവ്: (nadapuramnews.in) കേരളാ ബാങ്ക് ഏർപ്പെടുത്തിയ പ്രാഥമിക സഹകരണ ബാങ്കുകൾക്കുള്ള എക്സലൻസ് അവാർഡിന് അർഹരായ ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് പ്രതിനിധികൾ തിരുവനന്തപുരത്ത് വെച്ച് ഏറ്റുവാങ്ങി. തിരുവനന്തപുരം കവടിയാറിലെ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യപ്രഭാഷണം നടത്തി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൽ, കടകംപള്ളി സുരേന്ദ്രൻ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, സഹകരണ സംഘം രജിസ്ട്രാർ ടി.വി. സുഭാഷ് ഐ. എ. എസ്., കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ എന്നിവർ സംസാരിച്ചു.
കാർഷിക രംഗത്തെ പ്രവർത്തനം, സാമൂഹ്യ സേവന പ്രവർത്തനം, ബിസിനസ്സ് പുരോഗതി തുടങ്ങിയവ മാനദണഠ മാക്കിയാണ് എക്സലൻസ് അവാർഡ് പ്രഖ്യാപിക്കുന്നത്. ബാങ്കിനു വേണ്ടി പ്രസിഡന്റ് എം. കുഞ്ഞിരാമൻ, സെക്രട്ടറി കെ. ഷാനിഷ് കുമാർ എന്നിവർ സഹകരണ വകുപ്പ് മന്ത്രി വി.എൻ .വാസവനിൽ നിന്നാണ് പുരസ്ക്കാരം ഏറ്റുവാങ്ങിയത്.
Exence Award; Chekyat Service Cooperative Bank has taken over.