പാറക്കടവ്: (nadapuramnews.in )മികച്ച പ്രവർത്തനത്തിന് കേരളാ ബാങ്ക് ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് നേടിയ ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിന് നാളെ പൗരാവലിയുടെ സ്വീകരണം . ആറര പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി പ്രവർത്തിച്ചു വരുന്ന ബാങ്ക് ഇതിനിടയിൽ തന്നെ നിരവധി പുരസ്കാരങ്ങളാണ് കരസ്ഥമാക്കിയത്.

ഈ കഴിഞ്ഞ വർഷം മാത്രം ബിസിനസ്സ് പുരോഗതി, കാർഷിക മേഖലയിലെ ഇടപെടൽ, കോവിഡ് കാലത്തെ പ്രവർത്തനം, സാമൂഹ്യ സേവന പ്രവർത്തനങ്ങൾ എന്നിവയ്ക്കായി നാല് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
പെൻഷൻ വിതരണത്തിലെ പ്രവർത്തനത്തിന് ജില്ല തലത്തിലും നിക്ഷേപ സമാഹരണത്തിന് സഹകരണ വകുപ്പ് മന്ത്രിയിൽ നിന്നും, മികച്ച പ്രവർത്തനത്തിന് ചാത്തൻകോട്ട്നട അഗ്രികൾച്ചറൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഏർപ്പെടുത്തിയ പുരസ്കാരവും ബാങ്കിന് ലഭിച്ചിട്ടുണ്ട്.
നാട്ടിലെ ജനങ്ങൾക്കൊപ്പം നാട്ടുകാരുടെ സ്വന്തം ബാങ്കായി പ്രവർത്തിക്കുന്ന ബാങ്കിന് ജനകീയ ഇടപെടലിനായി നീതി സ്റ്റോർ, നീതി മെഡിക്കൽസ്, നീതിസ്റ്റുഡന്റ് മാർക്കറ്റ്, നീതി ജനസേവന കേന്ദ്രം, വളംഡിപ്പോ എന്നിവ പ്രവർത്തിക്കുന്നുണ്ട്.
ജനകീയ ബാങ്കിന് നാളെ വൈകു.5 മണിക്ക് പാറക്കടവിൽ പാരാവലിയുടെ സ്വീകരണം നടക്കുകയാണ്. പരിപാടിയിൽ പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സഹകാരികൾ പങ്കെടുക്കും.
Chekyad Cooperative Bank will welcome Pauravali tomorrow