പാറക്കടവ്: (nadapuramnews.in ) കേരളാ ബാങ്കിന്റെ എക്സലൻസ് അവാർഡ് -23 നേടിയ ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിന് ചെക്യാട് പൗരാവലി പാറക്കടവ് ടൗണിൽ സ്വീകരണം നൽകി. 2021-22 വർഷത്തിൽ ബിസിനസ്സ് പുരോഗതി, കാർഷിക രംഗത്തെ ഇടപെടൽ, സാമൂഹ്യ സുരക്ഷാ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അവാർഡ്.

പാറക്കടവ് ടൗണിൽ സ്വീകരണ ഘോഷയാത്രയ്ക്ക് ശേഷം നടന്ന അനുമോദന പരിപാടി ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. സി.എച്ച്. ഹമീദ് മാസ്റ്റർ അധ്യക്ഷനായിരുന്നു.
വാർഡ് മെമ്പർ ഹാജറ ചെറുണിയിൽ, പി.ദാമു, റഫീഖ് കുനിയിൽ, വി.കെ.ഭാസ്കരൻ, കെ.ഷാനിഷ് കുമാർ, കെ. സ്മിത എന്നിവർ സംസാരിച്ചു.പൗരാവലിയുടെ ഉപഹാരം ബാങ്ക് പ്രസിഡന്റ് എം.കുഞ്ഞിരാമൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും ഏറ്റുവാങ്ങി.
Excellence Award; Chekyad Cooperative Bank welcomes Pauravali at Parakkad