നാദാപുരം : (nadapuram news.in) ടി ഐ എം ഗേൾസ് സ്കൂളിൽ മിടുക്കരായ കുട്ടികൾക്ക് വേണ്ടി സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് ഈ വർഷം മുതൽ തുടക്കം കുറിക്കുമെന്ന് ടി ഐ എം സെക്രട്ടരി വിസി ഇഖ്ബാൽ, ഹെഡ് മാസ്റ്റർ ഇ സിദ്ദീഖ് എന്നിവർ അറിയിച്ചു.

ടി ഐ എം ബ്രെയിനറി എന്ന പേരിൽ ടി ഐ എം കാമ്പസിൽ പ്രത്യേക കെട്ടിടത്തിൽ ആരംഭിക്കുന്ന അക്കാദമി അടുത്ത മാസം ഡോ. അദീല അബ്ദുല്ല ഐ എ എസ് ഉദ്ഘാടനം നിർവഹിക്കും.
ഈ വർഷം എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളിൽ തെരഞ്ഞെടുക്കുന്ന 50 - വീതം പേർക്കാണ് പ്രവേശനം നൽകുക. സ്കൂൾ ബാഹ്യ സമയങ്ങളിൽ സിവിൽ സർവീസ് കോച്ചിംഗ് അക്കാദമികളിലെ വിദഗ്ദ ഫാക്കൽറ്റികൾ ക്ലാസ് നൽകും. ഗണിതം, ഭാഷ സോഷ്യൽ സയൻസ് ജനറൽ സയൻസ്, ജനറൽ നോളിജ് , വ്യക്തിത്വ വികാസം തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം നേടാൻ ക്ലാസുകൾ സഹായകരമാവും.
TIM Brainery; Civil Service Foundation Academy Dr. Adeela Abdullah will inaugurate IAS