തൂണേരി: ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഭക്ഷണത്തിൽ ചെറു ധാന്യങ്ങളുടെ പ്രാധാന്യം ഉണ്ടകേണ്ട ആവശ്യം ജനങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിൻ്റെ ഭാഗമായി തൂണേരി ബ്ലോക്ക് പഞ്ചായത്തിൽ പോഷൻ പക്വഡ -2023 ന്റെ ഭാഗമായിബോധവൽക്കരണ ക്ലാസ്സും, ചെറുധാന്യങ്ങൾ കൊണ്ടുള്ള പോഷകാഹാര പ്രദർശനവും മത്സരവും സംഘടിപ്പിച്ചു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെപി വനജ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തി.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ. കെ കെ ഇന്ദിര, ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു പുതിയോട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ഡാനിയ നാദാപുരം ഗ്രാമപഞ്ചായത്ത് അംഗം അബ്ബാസ് കണയ്ക്കൽ, ഹെഡ് മാസ്റ്റർ സി എച്ച് പ്രദീപ്കുമാർ, സി ഡിപിഒ ഗീത എം ജി എന്നിവർ സംസാരിച്ചു.
നാദാപുരംആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. മുംതാസ് ബോധവൽക്കരണ ക്ലാസ് നയിച്ചു. ചെറുധാന്യങ്ങൾ കൊണ്ടുള്ള പോഷകാഹാരം തയ്യാറാക്കുന്ന മത്സരത്തിൽ അപ്സര കെ ഒന്നാം സ്ഥാനവും രോഷിന എം കെ രണ്ടാം സ്ഥാനവും, നിധിഷ സന്ദീപ് മൂന്നാം സ്ഥാനവും നേടി.
Potion Pakuda; Awareness and nutrition competition in Thuneri