നാദാപുരം: (nadapuramnews.in) സംസ്ഥാന പാതയോരത്ത് കല്ലാച്ചിയിൽ ഓവുചാൽ ശുചീകരണത്തിന് കടകളുടെ റോഡിലേക് നീണ്ട ഷീറ്റുകൾ തടസമാകുന്നു. കല്ലാച്ചി ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിൻ്റെ ഭാഗമായി പൊതുമരാമത്ത് റണ്ണിങ്ങ് കോൺട്രാക്ട് പ്രവൃത്തിക്കുകളുടെ ഷീറ്റ് റോഡിലേക്ക് തള്ളിനിൽക്കുന്നതിനാൽ ജെ.സി.ബിക്ക് മാലിന്യം നീക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.
കഴിഞ്ഞ ദിവസം ചെയ്ത ശക്തമായ മഴയെ തുടർന്ന് കല്ലാച്ചി സംസ്ഥാന പാതയിൽ രാത്രി വൈകിയും പൊതുമരാമത്ത് അധികൃതരുടെ സാന്നിധ്യത്തിൽ ഓവുചാൽ ശുചീകരണം നടക്കുകയാണ്. ഓവുചാൽഭിത്തി റോഡിനേക്കാൾ താഴ്‌ന്ന് കിടകുന്നതും പ്രവൃത്തിക്ക് വിഘാതം സൃഷ്ടിക്കുന്നു. ടൗൺ നവീകരണ പ്രവൃത്തി പൂർത്തിയാക്കിയാൽ മാത്രമേ പുതിയ ഓവുചാൽ നിർമ്മിച്ച് ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കാനാവൂ.
പൊതുമരാമത്ത് അസി.എഞ്ചിനീയർ നളിൻ കുമാർ, ഓവർസിയർ ശരണ്യ, വാർഡ് മെമ്പർ നിഷമനോജ് എന്നിവർ പ്രവൃത്തിക്ക് മേൽനോട്ടം വഹിക്കുന്നു.
In Kalachi, shop sheets are obstructing sewage cleaning