വളയം: (nadapuramnews.in) രാത്രി വൈകി വളയം - കുറുവന്തേരി റോഡിൽ താമരശ്ശേരി പാലത്തിനടുത്ത് റോഡിൽ സ്പോടനം. ബോംബ് നിർമ്മാണ പരീക്ഷണമാണെന്ന് സൂചന നൽകി പൊലീസ് .ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സ്ഫോടന ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. പിന്നീട് വളയം അഡീഷണൽ എസ് ഐ യുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അവശിഷ്ടങ്ങൾ ശേഖരിച്ചു.

നാടൻ ബോംബ് നിർമ്മിക്കാൻ നടത്തിയ പരീക്ഷണ സ്പോടനമായാണ് വിലയിരുത്തൽ. രണ്ട് ദിവസം മുമ്പുള്ള ദിനപത്രത്തിലാണ് ചരട് ഉപയോഗിച്ച് ഏറ് പടക്കം കെട്ടിയത്. ചരടിൻ്റയും പത്രത്തിൻ്റെയും അവശിഷ്ടം പൊലീസ് ശേഖരിച്ചു.കൂടാതെ സ്‌കൂട്ടറിൽ വന്ന രണ്ട് പേരിൽ ഒരാൾ സ്ഫോടകവസ്തു എറിഞ്ഞതായി സമീപവാസികൾ പറഞ്ഞു.
bomb testing; The projectile was thrown onto the ring road